ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 18,645 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
201 പേര് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,04,50,284 ആയി. മരണസംഖ്യ 1,50,999 ആയി ഉയര്‍ന്നു..
19,299 പേര് 24 മണിക്കൂറിനിടെ രോഗമുക്തി നേടി. കേരളം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗം ഇപ്പോഴും വര്‍ധിക്കുന്നത്.
Discussion about this post