ന്യൂയോർക്ക്: സമുദ്ര മേഖലയിലെ കരുത്ത് ഉയർത്താൻ പുതിയ അന്തർവാഹിനികൾ സ്വന്തമാക്കാൻ നാവിക സേന. അന്തർവാഹിനികളുടെ നിർമ്മാണത്തിനായി ടെണ്ടർ നൽകാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ആറ് അന്തർവാഹിനികളാണ് പുതുതായി നാവിക സേന ലക്ഷ്യമിടുന്നത്.
60,000 കോടി രൂപയുടെ ടെണ്ടറാണ് ക്ഷണിച്ചിരിക്കുന്നത്. എയർ ഇൻഡിപെന്റന്റ് പ്രൊപ്പൽഷൻ സാങ്കേതിക വിദ്യയോട് കൂടിയുള്ള അന്തർവാഹിനികളുടെ നിർമ്മാണത്തിന് വേണ്ടിയാണ് ടെണ്ടർ. കഴിഞ്ഞ ആഴ്ച ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച ജർമ്മൻ അന്തർവാഹിനിയുടെ പരീക്ഷണം വിജയകരമായി പൂർത്തിയായിരുന്നു. ഈ സാഹചര്യത്തിൽ സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയുള്ള അന്തർവാഹിനി നിർമ്മിക്കാനുള്ള നീക്കങ്ങൾ നാവിക സേനയും ദ്രുതഗതിയിൽ ആക്കിയത്. ജർമ്മനി, സ്‌പെയിൻ എന്നീ രാജ്യങ്ങളുമായി സഹകരിച്ചാകും അന്തർവാഹിനികളുടെ നിർമ്മാണം.
വെള്ളത്തിനടിയിൽ ദീർഘനേരം പ്രവർത്തിപ്പിക്കുകയാണ് എയർ ഇൻഡിപെന്റന്റ് പ്രൊപ്പൽഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ജർമ്മൻ അന്തർവാഹിനിയുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിൽ അടുത്ത ആഴ്ച സ്‌പെയിനും പരീക്ഷണങ്ങൾ നടത്തും. രാജ്യത്ത് മെയ്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് കീഴിൽ ആണ് അന്തർവാഹിനികളുടെ നിർമ്മാണം.
Discussion about this post