ന്യൂഡൽഹി ∙ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേർന്ന ബെംഗളൂരുകാരൻ ഡോക്ടർ അബ്ദുർ റഹ്മാന് (28)എതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം നൽകി. ഹൈദരാബാദ് സ്വദേശിയായ ഡോക്ടറും ഐഎസ്ഐഎസിൽ ചേർന്നതായി റിപോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം കഴിഞ്ഞ മാർച്ചിൽ ഡൽഹിയിലെ ജാമിയ നഗറിൽ ഐഎസ് പ്രവർത്തകനായ വാനിയും ഭാര്യ ഹീന ബഷീർ ബെയ്ഗും സംഘവും അറസ്റ്റിലായതോടെയാണ് അബ്ദുർ റഹ്മാന് ഐഎസുമായുള്ള ബന്ധം വ്യക്തമായത്.
read also: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്ന ചരിത്ര തീരുമാനവുമായി ശിവരാജ് സിംഗ് ചൗഹാന്
ഓഗസ്റ്റിൽ എൻഐഎ റഹ്മാനെ അറസ്റ്റ് ചെയ്തു. 2013 ൽ ഇയാൾ സിറിയ സന്ദർശിച്ച് ഐഎസ് ക്യാംപുകളിൽ പങ്കെടുത്തതിന്റെ വിവരം ലഭിച്ചിരുന്നു.
Discussion about this post