മധ്യപ്രദേശ്: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ആക്കി ഉയര്‍ത്താനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നുവെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സൂചന നല്‍കി. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ കൈയ്യടിച്ച് പാസാക്കുകയാണ് ഓരോ പൗരനും.’എന്തിനാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കിയിരിക്കുന്നത്.
പുരുഷന്‍മാര്‍ക്ക് വിവാഹം കഴിക്കാനുള്ള പ്രായം 21 ആണ്. ഇതില്‍ മാറ്റം വരുത്തേണ്ടതല്ലേ? ഇക്കാര്യം പൊതുജനം ആലോചിക്കണം’, ചൗഹാന്‍ പറഞ്ഞു. ആണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയിരിക്കെ പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിലും സമാനമായ മാറ്റം കൊണ്ടുവരണമെന്നാണ് ചൗഹാന്‍ കഴിഞ്ഞ ദിവസം സ്ത്രീ സുരക്ഷ പദ്ധതിയായ ‘സമ്മാന്‍’ ഉദ്ഘാടനം ചെയ്ത് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ തീരുമാനം പ്രാബല്യത്തില്‍ വരണമെന്നും ഈ തീരുമാനം പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും പ്രമുഖര്‍ പ്രതികരിച്ചു.
നേരത്തെ മതപരിവര്‍ത്തന നിയമങ്ങള്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് വാര്‍ത്താപ്രാധാന്യം നേടിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്. ഉത്തര്‍പ്രദേശിന് പിന്നാലെയാണ് മധ്യപ്രദേശിലും മത പരിവര്‍ത്തന നിരോധന ബില്‍ പാസാക്കിയത്. ശബ്ദ വോട്ടോടു കൂടിയാണ് മന്ത്രിസഭ ബില്ല് പാസാക്കിയത്. ഈ നിയമപ്രകാരം നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്താല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കും.
Discussion about this post