തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം രാവിലെ പത്ത് മണിക്ക് ചർച്ചയ്ക്കെടുക്കും. വളരെ അപൂർവമായാണ് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം ഉയർന്നുവന്നിട്ടുള്ളത്. ഡോളർ കടത്ത്, സഭ നടത്തിപ്പിലെ ധൂർത്ത് തുടങ്ങിയ ആരോപണങ്ങൾ ഉയർത്തിക്കാട്ടിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഡയസിൽ നിന്ന് മാറി. ഡെപ്യൂട്ടി സ്പീക്കറാണ് സഭ നിയന്ത്രിക്കുന്നത്.
പ്രമേയം ചട്ട വിരുദ്ധം എന്ന് എസ് ശർമ എംഎൽഎ പറഞ്ഞു. പ്രമേയം രാഷ്ട്രീയ പ്രേരിതം ആകരുത്, വ്യക്തമാകണമെന്നാണ് ലോക്സഭാ ചട്ടം പറയുന്നത്. അഭ്യൂഹങ്ങൾ കൊണ്ട് സ്പീക്കറെ നീക്കാനുള്ള പ്രമേയം കൊണ്ടുവരാനാകില്ല. പ്രമേയം പത്രവാർത്തയെയും ഊഹാപോഹങ്ങളെയും അടിസ്ഥാനമാക്കിയാണ്. ഇവിടെ ഉന്നയിക്കപ്പെട്ട പ്രമേയം നിലനിൽക്കില്ല. എൻഐഎ സംശയിക്കുന്നത് കൊണ്ട് ഒരാൾ കുറ്റക്കാരനാവില്ല. ആരോടെങ്കിലും സ്പീക്കർക്ക് വ്യക്തിപരമായ ബന്ധമുള്ളത് തെറ്റാവില്ല.
ഒരു പ്രതിയുടെ വർക് ഷാപ്പിന്റെ ഉദ്ഘാടനത്തിന് സ്പീക്കറുടെ സാന്നിധ്യം ഉണ്ടായതായി പറയുന്നു. ജനുവരി ആറിനാണ് കുറ്റപത്രം സമർപ്പിച്ചത്. ജനുവരി നാലിനാണ് എം ഉമ്മർ നോട്ടീസ് നൽകിയത്. കസ്റ്റംസ് ചോദ്യം ചെയ്യാൻ പോകുന്നുവെന്ന് സ്പീക്കർക്ക് നോട്ടീസോ അറിയിപ്പോ കിട്ടിയിട്ടില്ല. ഇത് അഭ്യൂഹം മാത്രമാണ്..ധൂർത്തും അഴിമതിയും വ്യക്തമല്ല. നോട്ടീസിൽ ഇതൊന്നും വ്യക്തമാക്കിയിട്ടില്ല. പ്രമേയത്തിനുള്ള നോട്ടീസ് ചട്ടവിരുദ്ധമാണെന്നും അനുവദിക്കാൻ പാടില്ലെന്നും എസ് ശർമ്മ ആവശ്യപ്പെട്ടു.
മയക്കുമരുന്നിന് അടിമയായ ഭർത്താവിന്റെ നിരന്തരമായ ശാരീരിക ലൈംഗിക പീഡനം, യുവതി ഗുരുതരാവസ്ഥയിൽ
നോട്ടീസിൽ തെളിവില്ല, ആരോപണം മാത്രമേയുള്ളൂവെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. ഒരു പ്രാഥമിക അന്വേഷണം പോലും സ്പീക്കർക്കെതിരെ നടന്നിട്ടില്ല. സബ്ജക്ടീവായി ആരോപണം ഉന്നയിക്കണം. നോട്ടീസ് തെറ്റാണ്, ഒരുതരത്തിലും തെളിവില്ലാത്തതാണ്. കട ഉദ്ഘാടനം ചെയ്തത് തെറ്റാണോ അല്ല. നിയമത്തിന് വിരുദ്ധമാണ് പ്രമേയമെന്നും മന്ത്രി പറഞ്ഞു. അതേസമയം തനിക്കെതിരെ പ്രതിപക്ഷം നടത്തുന്ന് രാഷ്ട്രീയ ആരോപണമാണെന്ന് ആവര്‍ത്തിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം യുക്തിക്ക് നിരക്കാത്തതെന്നു സ്പീക്കര്‍ പറഞ്ഞു.
സ്പീക്കറെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ പ്രതിപക്ഷം നടത്തുന്നത് രാഷ്ട്രീയ ആരോപണം മാത്രമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം ഇന്ന് സഭയില്‍ ചര്‍ച്ചയ്ക്കെടുക്കുന്നതിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണങ്ങള്‍ വ്യക്തത വരുത്താനാണെങ്കില്‍ തന്നോട് ചോദിക്കാമായിരുന്നു. അത് നടന്നിട്ടില്ല. വിശദീകരണം നല്‍കിയിട്ടും മനസിലാകാത്ത നിലയിലാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.
Discussion about this post