കൊച്ചി: കിഫ്ബി ക്രമക്കേടിൽ അന്വേഷണം പുരോഗമിക്കുന്നു. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമികാന്വേഷണം പൂർത്തിയാക്കി. പണമിടപാടിന്റെ രേഖകൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്.
പ്രാഥമിക അന്വേഷണത്തിന് ശേഷം കിഫ്ബിയുടെ പദ്ധതി വിവരങ്ങളും പണമിടപാടുകളുടെ വിശദാംശങ്ങളുമാണ് ഇഡി ഇപ്പോൾ പരിശോധിക്കുന്നത്. കിഫ്ബി ഫണ്ട് ശേഖരണത്തിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ പരസ്യ ലംഘനം നടന്നിട്ടുണ്ടെന്ന് തന്നെയാണ് ഇഡിയുടെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. മസാല ബോണ്ടിന് വേണ്ടി ആരൊക്കെ പണം നിക്ഷേപിച്ചു, ഈ നിക്ഷേപങ്ങളുടെ പൂർണ വിവരങ്ങൾ എന്നിവയും ഇഡി അന്വേഷിക്കുന്നുണ്ട്.
കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറിലാണ് എൻഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചത്. കിഫ്ബിയ്ക്ക് കടമെടുത്തതിലൂടെ സർക്കാരിന് 3,100 കോടി രൂപയുടെ ബാധ്യതയുണ്ടായെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി അന്വേഷണം ആരംഭിച്ചത്.
Discussion about this post