കൊല്‍ക്കത്ത: രാജ്യത്ത് നാല് തലസ്ഥാനം ഉണ്ടായിരിക്കണമെന്ന് മമത ബാനര്‍ജി. ബ്രിട്ടീഷുകാര്‍ കൊല്‍ക്കത്തയില്‍ നിന്ന് തന്നെയാണ് രാജ്യം മുഴുവന്‍ ഭരിച്ചത്. എന്തുകൊണ്ടാണ് രാജ്യത്ത് ഒരു തലസ്ഥാനം മാത്രം ആയിപ്പോയതെന്നും മമത ചോദിച്ചു.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125ആം ജന്മവാര്ഷിക ആഘോഷത്തിലാണ് മമതയുടെ ആവശ്യം. കൊല്‍ക്കത്തയിലെ നേതാജി ഭവനില്‍ വെച്ചാണ് ആഘോഷപരിപാടികള്‍ നടന്നത്. അതേ സമയം കൊല്‍ക്കത്തിയില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയെ ബംഗാളിലെ ജനങ്ങള്‍ ആവേശപൂര്‍വ്വമാണ് സ്വീകരിച്ചത്.
‘മോദി മോദി‘ വിളികളോടെ ജനങ്ങള്‍ തെരുവുകളില്‍ അണിനിരന്നു. പരാക്രം ദിവസ് ആഘോഷ പരിപാടിയിൽ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും പ്രധാനമന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു. പരിപാടി നടക്കുന്നതിനിടെ ജനങ്ങള്‍ ജയ്ശ്രീരാം മുദ്രാവാക്യം ഉയര്‍ത്തിയത് മമതയ്ക്ക് പ്രകോപനം ഉണ്ടാക്കി. മോദി ഇരിക്കെ തന്നെ പ്രസംഗം പൂര്‍ത്തിയാക്കാതെ മമത വേദിവിട്ടിറങ്ങി.
Discussion about this post