പുതുച്ചേരി: പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് തുടര്‍ച്ചയായ തിരിച്ചടി. പുതുച്ചേരി കോണ്‍ഗ്രസില്‍ നിന്നും കൂട്ട രാജി. 13ഓളം കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ച് ബിജെപിയില്‍ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ട്. അഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടി, സെക്രട്ടറിമാരും, മുന്‍ എംഎല്എയുമടക്കമാണ് ബിജെപിയിലേക്ക് ചേരാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് ദിവസം മുന്‍പാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും പുതുച്ചേരി മന്ത്രിസഭയിലെ കരുത്തനുമായ എം നമശ്ശിവായം പാര്‍ട്ടി വിട്ട് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയും കൂട്ടിയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ഇതിന് പിന്നാലെയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരടക്കം 13ഓളം നേതാക്കളെ പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തത്.
മുന്‍ എംഎല്‍എ ഇ തീപൈന്തന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. എഗാംബരം, എ വി വീരരാഘവന്, വി കൃഷ്ണബിരന്, സംസ്ഥാന സെക്രട്ടറിമാരായ എസ്.കെ സാംപത്ത്, എസ് സാംരാജ് എന്നിവരുള്‍പ്പെടെ ഏഴ് പേരാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്.
Discussion about this post