ഡൽഹി: ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിലിൽ തകർന്ന തുരങ്കത്തിനുള്ളിൽ അകപ്പെട്ടു പോയ തൊഴിലാളികൾക്ക് രക്ഷകരായി ഐടിബിപി. തുരങ്കത്തിൽ നിന്നും മരണത്തെ മുഖാമുഖം കണ്ട ശേഷം രക്ഷപ്പെട്ട് പുറത്തെത്തി സൈനികർക്കൊപ്പം ആഹ്ളാദം പങ്കു വെക്കുന്ന തൊഴിലാളികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്.
#WATCH | Uttarakhand: ITBP personnel rescue one person who was trapped in the tunnel near Tapovan dam in Chamoli.
Rescue operation underway.
(Video Source: ITBP) pic.twitter.com/RO91YhIdyo
— ANI (@ANI) February 7, 2021
തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ അതിസാഹസികമായാണ് സൈനികർ രക്ഷപ്പെടുത്തുന്നത്. തുരങ്കത്തിൽ അകപ്പെട്ട പതിനാറ് തൊഴിലാളികളെയും സൈന്യം രക്ഷപ്പെടുത്തി. ഇവർക്ക് നിസ്സാര പരിക്കുകളേ ഉള്ളൂവെന്നാണ് റിപ്പോർട്ട്.
അതേസമയം ദുരന്തത്തിൽ കാണാതായ നൂറ്റിയൻപത് പേർക്കായി തിരച്ചിൽ തുടരുകയാണ്. പത്ത് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ആറ് പേരെ രക്ഷപ്പെടുത്തി.
Discussion about this post