പുതുച്ചേരി: പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി ഒരു എം എൽ എ കൂടി രാജി വെച്ചു. നിയമസഭയിൽ നാളെ ഭൂരിപക്ഷം തെളിയിക്കാൻ ഇരിക്കുന്ന സർക്കാരിന് ഇത് വലിയ ആഘാതമായി. രാജ് ഭവൻ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എ. കെ ലക്ഷ്മിനാരയണനാണ് ഇന്ന് രാജി വെച്ചത്.
എം എൽ എ സ്ഥാനം മാത്രമല്ല കോൺഗ്രസ് പാർട്ടി അംഗത്വവും താൻ രാജി വെച്ചതായി ലക്ഷ്മിനാരായണൻ അറിയിച്ചു. നാരായണ സ്വാമി സർക്കാർ ന്യൂനപക്ഷമായതായും കോൺഗ്രസ് അപ്രസക്തമായതായും അദ്ദേഹം അറിയിച്ചു.
അതേസമയം പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദർ രാജൻ വിശ്വാസ വോട്ടെടുപ്പിനായി നാളെ സഭ വിളിച്ചു ചേർക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ നാളെ സഭയിൽ കോൺഗ്രസ് സർക്കാർ വീഴാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു. അതേസമയം സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇനി വിശ്വാസ വോട്ടെടുപ്പ് അപ്രസക്തമാണെന്നും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ബിജെപി നേരത്തെ ആവശ്യപ്പെടുകയാണ്.
Discussion about this post