ഡൽഹി: ലാവ്ലിൻ കേസിൽ വാദം ആരംഭിക്കാൻ തയ്യാറെന്ന് സിബിഐ. കേസ് സംബന്ധിച്ച് സി ബി ഐ ഉദ്യോഗസ്ഥര്‍ അഭിഭാഷകരുമായി ചർച്ച നടത്തി. ഇരുപത് തവണയിലേറെ മാറ്റിവച്ചതിന് ശേഷമാണ് നാളെ വീണ്ടും ലാവ്ലിൻ കേസ് സുപ്രീം കോടതിക്ക് മുന്നിലെത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി വെറുതെവിട്ട കേരള ഹൈക്കോടതിയുടെ വിധി ചോദ്യംചെയ്ത് സിബിഐ അപ്പീൽ നൽകിയതിന്മേലാണ് കോടതി വാദം കേൾക്കുക. കേസ് അടിയന്തര പ്രാധാന്യമുള്ളതാണെന്നും വേഗത്തിൽ പരിഗണിക്കണമെന്നും നേരത്തെ സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
കേസ് അടിയന്തര പ്രാധാന്യമുള്ളതാണെന്ന് സുപ്രീം കോടതിയും നേരത്തേ നിരീക്ഷിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കേസിൽ വാദം ആരംഭിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
Discussion about this post