വാഷിംഗ്ടണ്‍: യുഎസില്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ് വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്സിന് അംഗീകാരം. രാജ്യത്ത് അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ കോവിഡ് വാക്സിനാണിത്. ലോകത്ത് ആദ്യമായാണ് ഒറ്റ ഡോസ് കോവിഡ് വാക്സിന് ഉപയോഗത്തിന് അനുമതി ലഭിക്കുന്നത്.
read also: ‘സംസ്ഥാനത്ത് 298 നക്സല്‍ ബാധിത ബൂത്തുകള്‍’; കേന്ദ്രസേനയെ നിയോഗിക്കുമെന്ന് ടീക്കാറാം മീണ
ഫൈസര്‍, മോഡേണ വാക്സിനുകളേക്കാള്‍ വിലകുറഞ്ഞ വാക്സിന് ആണിത്. ഫ്രിഡ്ജില്‍ സൂക്ഷിക്കാമെന്ന മെച്ചവും ജോണ്സണ് ആന്‍ഡ് ജോണ്സണ് വാക്സിന് അവകാശപ്പെടുന്നു.
കോവിഡ് വകഭേദങ്ങള്‍ക്കും ഫലപ്രദമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബെല്‍ജിയം കമ്പനിയായ ജാന്‍സനാണ് വാക്സിന് നിര്‍മിച്ചത്. ജൂണ്‍ അവസാനത്തോടെ അമേരിക്കയ്ക്ക് 100 ദശലക്ഷം ഡോസുകള്‍ നല്‍കാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ട്. ആദ്യ ഡോസുകള്‍ അടുത്ത ആഴ്ച്ച തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.
ആവേശം നിറയ്ക്കുന്ന വാര്ത്തായാണിതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. എന്നാല്‍ കോവിഡിനെതിരായ പോരാട്ടം അവസാനിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇന്നത്തെ വാര്‍ത്ത നാം ആഘോഷിക്കുകയാണ്. എന്നാല്‍ എല്ലാ അമേരിക്കക്കാരോടും അഭ്യര്‍ഥിക്കുന്നത് എല്ലാവരും കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുന്നത് തുടരുക എന്നതാണ്- ബൈഡന് പ്രസ്താവനയില്‍ പറഞ്ഞു.
Discussion about this post