ഡൽഹി : 2020-21 വര്‍ഷത്തില്‍ ദേശീയപാതയുടെ നിര്‍മാണവും പുനരുദ്ധാനവും പുതിയ ചരിത്ര നേട്ടത്തിലെത്തി . പ്രതിദിനം 37 കിലോമീറ്റര്‍ പാതയാണ് പണിതത്. 2019- 20 വര്‍ഷത്തേക്കാള്‍ ഏകദേശം 31 ശതമാനത്തിന്റെ(3,200 കി മീ) വര്ധനയാനുണ്ടായിരിക്കുന്നത്
1,233 ദശലക്ഷം ടണ്ണുമായി റെയിൽവേ മേഖലയിലെ ചരക്കുനീക്കവും മുന്‍വര്‍ഷത്തേക്കാള്‍ രണ്ടുശതമാനം വര്‍ധനവുണ്ടായി, എക്കാലത്തെയും പരമാവധി വർധനയിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ചരക്കുനീക്കത്തില്‍നിന്ന് മൂന്ന് ശതമാനം അധികവരുമാനം കിട്ടി. റെയില്‍ പാതകളുടെ വൈദ്യൂതീകരണം പോയവര്‍ഷം 6,000 റൂട്ട് കിലോമീറ്ററായിരുന്നു.
സാമ്പത്തികവര്‍ഷത്തെ ആദ്യ മൂന്ന് മാസം ലോക്ക് ഡൌൺ മൂലം നഷ്ടമായെങ്കിലും പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യവികസന മന്ത്രാലയങ്ങളായ ഈ രണ്ടു മേഖലയും വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ” ഒരുദിവസം 37 കിലോമീറ്റര്‍ നിര്‍മിക്കാനായി . 40 കിലോമീറ്റര്‍ എന്ന ലക്ഷ്യമാണ് ഞാന്‍ നിശ്ചയിരിച്ചിരുന്നതെങ്കിലും ഇത് റെക്കോഡാണ്. നിര്‍മാണം അളക്കാന്‍ . 40 കിലോമീറ്റര്‍ എന്ന ലക്ഷ്യമാണ് ഞാന്‍ നിശ്ചയിരിച്ചിരുന്നതെങ്കിലും ഇത് റെക്കോഡാണ്. നിര്‍മാണം അളക്കാന്‍ യുപിഎ സര്‍ക്കാര്‍ പിന്തുടര്‍ന്ന പരാമീറ്ററുകള്‍ തന്നെ ഞങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ആകെ 13,400 കിലോമീറ്റര്‍ ദേശീയപാത പണിതു. ദേശീയപാതാ മന്ത്രാലയം നിശ്ചയിച്ചതിനേക്കാള്‍ 20 ശതമാനം അധികം വരുമിത്. ” കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.
Discussion about this post