മൂന്നാംഘട്ടത്തില്‍ അസമിലും ബംഗാളിലും പുതുച്ചേരിയിലും കനത്ത പോളിങ്. അസമില്‍ 81 ശതമാനത്തിന് മുകളിലും ബംഗാളിലും പുതുച്ചേരിയിലും 78 ശതമാനത്തിലധികവും വോട്ട് രേഖപ്പെടുത്തി.
തമിഴ് നാട്ടില്‍ 65 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ മൂന്നാംഘട്ടതോടെ വോട്ടെടുപ്പ് പൂര്‍ത്തിയായി.
10നാണ് ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ്. ആദ്യ രണ്ട് ഘടത്തിലേതു പോലെ അവസാന ഘട്ടത്തിലും അസമില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി. 126 സീറ്റുകള്‍ ഉള്ള അസമിലെ 40 മണ്ഡലങ്ങളിലാണ് അവസാന ഘട്ട വോട്ടെടുപ്പ് നടന്നത്.
അതേ സമയം ബംഗാളില്‍ പലയിടത്തും അക്രമ സംഭവങ്ങളുണ്ടായി. തൃണമൂല്‍ പ്രവര്‍ത്തകര്‍ വ്യാപക ബൂത്ത് പിടിത്തം നടത്തിയതായി ബി ജെ പി കുറ്റപ്പെടുത്തി. ഹൗറ ,ഹൂബ്ലി, സൗത്ത് 24 പര്‍ഗനാസ് ജില്ലകളി 31 മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തില്‍ വിധിയെഴുതിയത്.
8 ഘട്ടമായി നടക്കുന്ന വോട്ടെടുപ്പന്റെ 4-ാം ഘട്ടം ഏപ്രില്‍ 10 ന് നടക്കും ഡിഎംകെ , എ ഐ എ ഡി എം കെ മുന്നണികള്‍ പ്രധാനമായും ഏറ്റുമുട്ടിയ തമിഴ് നാട്ടില്‍ 234 സീറ്റുകളിലേക്കും ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നു.
കന്യാകുമാരി ലോക്സഭ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും പൂര്‍ത്തിയായി.ബിജെപി- എന്‍ആര്‍ കോണ്‍ഗ്രസ്-എഐഎഡിഎംകെ സഖ്യമായി മത്സരിച്ച പുതുച്ചേരിയില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് 15 ഇടത്തും ഡിഎംകെ 13 സീറ്റിലും വിസികെയും സിപിഐയും ഓരോ സീറ്റിലുമായിരുന്നു ജനവിധി തേടിയത്.
Discussion about this post