നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് കനത്ത തോൽവി. എങ്കിലും കേരളത്തിലെ കനത്ത പരാജയം കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തെ തന്നെ ഞെട്ടിച്ചു എന്നാണ് സൂചന. തുടർച്ചയായ രണ്ടാം വിജയം നേടിയാണ് കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ തുടരാൻ പോകുന്നത്.
പാർട്ടി നേതാവ് രാഹുൽ ഗാന്ധി വയനാട് എംപിയും അദ്ദേഹത്തിന്റെ വലംകൈ കെ.സി. വേണുഗോപാലും നേരിട്ട് നിയന്ത്രിച്ചിട്ടുും പാർട്ടിക്ക് നേരിടേണ്ടി വന്ന തിരിച്ചടി വളരെ പ്രധാനമാണ്. ദേശീയ നേതൃത്വത്തിൽ ശ്രദ്ധിക്കുമ്പോഴും വേണുഗോപാലും കേരളത്തിൽ നിന്നുള്ളതാണെന്ന വസ്തുത ദേശീയ നേതൃത്വത്തിൽ ആരോപണങ്ങൾക്ക് കാരണമായിട്ടുണ്ട്.
ട്രെൻഡുകൾ അനുസരിച്ച് പുതുച്ചേരിയിലും കോൺഗ്രസിനെക്കാൾ എൻഡിഎ മുന്നിലാണ്. സഖ്യ സർക്കാർ വിജയിച്ച തമിഴ്നാട്ടിൽ നിന്ന് മാത്രമാണ് കോൺഗ്രസിന് ആശ്വസിക്കാനുള്ള വകയുണ്ടായത്.
140 അംഗ കേരള നിയമസഭയിൽ 99 മണ്ഡലങ്ങളിൽ ഇടതുമുന്നണി വിജയിച്ചപ്പോൾ വെറും 41 സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. കേരളത്തിന്റെ രാഷ്ട്രീയചരിത്രം തിരുത്തിയ ജനവിധിയെന്നാണ് പിണറായി വിജയന്റെ പ്രസ്താവന. സർക്കാരിനെതിരെ അഴിമതി ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഉയർത്തികാണിക്കാനുണ്ടായിട്ടും അത് വേണ്ടത്ര ഉപയോഗിക്കാൻ കോൺഗ്രസിന് സാധിച്ചില്ല.
ബ്രൂവറി, സ്പിൻഗ്ളർ, മാർക്ക് ദാന വിവാദം, പിഎസ്എസി, പിൻവാതിൽ നിയമനം, ലൈഫ് മിഷൻ, പമ്പ ത്രിവേണി മണൽ വിവാദം, ഇരട്ടവോട്ട് വിവാദം, ആഴക്കടൽ മത്സ്യ ബന്ധനം എന്നിങ്ങനെ ചെന്നിത്തല ഉയർത്തിയതെല്ലാം ഗുരുതര ആരോപണങ്ങൾ തന്നെയായിരുന്നു. ഒന്നൊഴിയാതെ പിണറായി സർക്കാരിനെ അവയെല്ലാം തിരുത്തേണ്ടിയും വന്നു. എന്നിട്ടും തിരഞ്ഞെടുപ്പ് ഫലത്തിൽ അതൊന്നും ഏശിയില്ല. അതിന് കാരണങ്ങളായി നിരവധി ഘടകങ്ങൾ നിരത്താം. സാധാരണ ജനത്തെ ബാധിക്കുന്നതാണെങ്കിലും ആ ബോധ്യം അവരിൽ ഉണർത്താൻ കഴിയുന്നതായിരുന്നില്ല പ്രതിപക്ഷ നേതാവിന്റെ ഓരോ ആരോപണവും.സൌജന്യ കിറ്റും പെൻഷൻ വിതരണവും കൊണ്ടാണ് പിണറായി വിജയൻ ഓരോ ആരോപണത്തെയും മറികടന്നു എന്നു വേണം പറയാൻ.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം തിരിച്ചടിയാകുമെന്ന് കോൺഗ്രസ് പാളയത്തിൽ വിലയിരുത്തലുണ്ടായത്. അതോടെ അവസാന ഘട്ടത്തിൽ ഉമ്മൻചാണ്ടിയെയും ആൻറണിയെയും കോൺഗ്രസ് രംഗത്തിറക്കിയെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല.
വോട്ടുനേടാനായി കോഴിക്കോട് ജില്ലയിലുൾപ്പെടെ പരസ്യമായ മുസ്ലീം പ്രീണനമാണ് കോൺഗ്രസ് നടപ്പാക്കിയത്. ഇത് പരമ്പരാഗത സാമുദായിക വോട്ടുകൾ നേടുന്നതിന് കോൺഗ്രസിന് തടസ്സമായി. പിഎസ്എസി ഉൾപ്പെടെയുള്ള യുവജന വിഷയങ്ങൾ ഏറ്റെടുത്തിട്ടും കാലങ്ങളായി നിലനിർത്തിയ പല സീറ്റുകളും എൽഡിഎഫ് പിടിച്ചെടുക്കുന്ന കാഴ്ചയാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. പരമാവധി യുവജന നേതാക്കളെ മത്സരിപ്പിക്കാനും കോൺഗ്രസ് ശ്രമിച്ചെങ്കിലും അതിലും കാര്യമായ ചലനമുണ്ടാക്കാൻ കോൺഗ്രസിനായില്ല.
പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയും ഒരു കണക്കിന് പറഞ്ഞാൽ കേരളാ നിയമസഭാ ഫലത്തെ ആശ്രയിച്ചായിരിക്കും മുന്നോട്ടു കുതിക്കുക.. ഒരു തരത്തിൽ പറഞ്ഞാൽ, രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം കേരള തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. ഈ തിരഞ്ഞെടുപ്പിന്റെ സ്വാധീനം രാഹുലിൻറെ രാഷ്ട്രീയ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തേണ്ടതാണ്.
രാഹുൽ ഗാന്ധിയ്ക്ക് മാത്രമല്ല രാഷ്ട്രീയത്തിൽ കോൺഗ്രസിനും ഈ തിരഞ്ഞെടുപ്പ് ഫലം വളരെ പ്രധാനപ്പെട്ടതായിരുന്നു എന്നു വേണം വിലയിരുത്താൻ. കോൺഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ മുദ്രാവാക്യത്തെ ശക്തിപകരുന്നതാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലവും എന്ന് കോൺഗ്രസ് ദേശീയ നേതൃത്വം വിലയിരുത്തി കഴിഞ്ഞു.
എന്നിട്ടും കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് മാത്രമല്ല, കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ ഉറ്റുനോക്കിയിരുന്ന ദേശീയ നേതൃത്വത്തിനും വലിയ നിരാശയാണ് കേരളമുൾപ്പെടെ നൽകിയത്.
Discussion about this post