Tuesday, October 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

രാഹുലിൻറെയും കെ.സിയുടെയും വാർ റൂമുകളിൽ നിശബ്ദത: കേരളമുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഞെട്ടലോടെ കോൺഗ്രസ് ദേശീയ നേതൃത്വം

by Brave India Desk
May 2, 2021, 09:50 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസിന്  കനത്ത തോൽവി.  എങ്കിലും കേരളത്തിലെ കനത്ത പരാജയം കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തെ തന്നെ ഞെട്ടിച്ചു എന്നാണ് സൂചന.   തുടർച്ചയായ രണ്ടാം വിജയം നേടിയാണ് കേരളത്തിൽ  എൽഡിഎഫ് അധികാരത്തിൽ തുടരാൻ പോകുന്നത്.

പാർട്ടി നേതാവ് രാഹുൽ ഗാന്ധി വയനാട് എംപിയും അദ്ദേഹത്തിന്റെ വലംകൈ  കെ.സി. വേണുഗോപാലും നേരിട്ട് നിയന്ത്രിച്ചിട്ടുും  പാർട്ടിക്ക് നേരിടേണ്ടി വന്ന തിരിച്ചടി വളരെ പ്രധാനമാണ്.  ദേശീയ നേതൃത്വത്തിൽ ശ്രദ്ധിക്കുമ്പോഴും  വേണുഗോപാലും കേരളത്തിൽ നിന്നുള്ളതാണെന്ന വസ്തുത ദേശീയ നേതൃത്വത്തിൽ ആരോപണങ്ങൾക്ക് കാരണമായിട്ടുണ്ട്.

Stories you may like

യോഗ്യത അട്ടിമറിച്ച് പി.എസ്.സി നിയമനം; ഉദ്യോഗാർത്ഥിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ മിൽമ, വിശദീകരണം തേടി

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

ട്രെൻഡുകൾ അനുസരിച്ച് പുതുച്ചേരിയിലും കോൺഗ്രസിനെക്കാൾ എൻ‌ഡി‌എ മുന്നിലാണ്.  സഖ്യ സർക്കാർ വിജയിച്ച   തമിഴ്‌നാട്ടിൽ നിന്ന് മാത്രമാണ് കോൺഗ്രസിന് ആശ്വസിക്കാനുള്ള വകയുണ്ടായത്.

140 അംഗ കേരള നിയമസഭയിൽ 99 മണ്ഡലങ്ങളിൽ ഇടതുമുന്നണി വിജയിച്ചപ്പോൾ വെറും 41 സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.  കേരളത്തിന്റെ രാഷ്ട്രീയചരിത്രം തിരുത്തിയ ജനവിധിയെന്നാണ്  പിണറായി വിജയന്‍റെ പ്രസ്താവന.  സർക്കാരിനെതിരെ അഴിമതി ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഉയർത്തികാണിക്കാനുണ്ടായിട്ടും അത് വേണ്ടത്ര ഉപയോഗിക്കാൻ കോൺഗ്രസിന് സാധിച്ചില്ല.

ബ്രൂവറി, സ്പിൻഗ്ളർ, മാർക്ക് ദാന വിവാദം, പിഎസ്എസി, പിൻവാതിൽ നിയമനം, ലൈഫ് മിഷൻ, പമ്പ ത്രിവേണി മണൽ വിവാദം, ഇരട്ടവോട്ട് വിവാദം, ആഴക്കടൽ മത്സ്യ ബന്ധനം എന്നിങ്ങനെ ചെന്നിത്തല ഉയർത്തിയതെല്ലാം ഗുരുതര ആരോപണങ്ങൾ തന്നെയായിരുന്നു. ഒന്നൊഴിയാതെ പിണറായി സർക്കാരിനെ അവയെല്ലാം തിരുത്തേണ്ടിയും വന്നു. എന്നിട്ടും തിരഞ്ഞെടുപ്പ് ഫലത്തിൽ അതൊന്നും ഏശിയില്ല. അതിന് കാരണങ്ങളായി നിരവധി ഘടകങ്ങൾ നിരത്താം. സാധാരണ ജനത്തെ ബാധിക്കുന്നതാണെങ്കിലും ആ ബോധ്യം അവരിൽ ഉണർത്താൻ കഴിയുന്നതായിരുന്നില്ല പ്രതിപക്ഷ നേതാവിന്റെ ഓരോ ആരോപണവും.സൌജന്യ  കിറ്റും പെൻഷൻ വിതരണവും കൊണ്ടാണ് പിണറായി വിജയൻ ഓരോ ആരോപണത്തെയും മറികടന്നു എന്നു വേണം പറയാൻ.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം തിരിച്ചടിയാകുമെന്ന് കോൺഗ്രസ് പാളയത്തിൽ വിലയിരുത്തലുണ്ടായത്. അതോടെ അവസാന ഘട്ടത്തിൽ ഉമ്മൻചാണ്ടിയെയും ആൻറണിയെയും കോൺഗ്രസ് രംഗത്തിറക്കിയെങ്കിലും കാര്യമായ  ഫലം ഉണ്ടായില്ല.

വോട്ടുനേടാനായി കോഴിക്കോട് ജില്ലയിലുൾപ്പെടെ പരസ്യമായ മുസ്ലീം പ്രീണനമാണ് കോൺഗ്രസ് നടപ്പാക്കിയത്. ഇത് പരമ്പരാഗത സാമുദായിക വോട്ടുകൾ നേടുന്നതിന് കോൺഗ്രസിന് തടസ്സമായി. പിഎസ്എസി ഉൾപ്പെടെയുള്ള യുവജന വിഷയങ്ങൾ ഏറ്റെടുത്തിട്ടും  കാലങ്ങളായി നിലനിർത്തിയ പല സീറ്റുകളും എൽഡിഎഫ് പിടിച്ചെടുക്കുന്ന കാഴ്ചയാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. പരമാവധി യുവജന നേതാക്കളെ മത്സരിപ്പിക്കാനും കോൺഗ്രസ് ശ്രമിച്ചെങ്കിലും അതിലും കാര്യമായ ചലനമുണ്ടാക്കാൻ കോൺഗ്രസിനായില്ല.

പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയും ഒരു കണക്കിന് പറഞ്ഞാൽ കേരളാ നിയമസഭാ ഫലത്തെ ആശ്രയിച്ചായിരിക്കും മുന്നോട്ടു കുതിക്കുക.. ഒരു തരത്തിൽ പറഞ്ഞാൽ, രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം കേരള തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. ഈ തിരഞ്ഞെടുപ്പിന്റെ സ്വാധീനം രാഹുലിൻറെ  രാഷ്ട്രീയ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തേണ്ടതാണ്.

രാഹുൽ ഗാന്ധിയ്ക്ക് മാത്രമല്ല  രാഷ്ട്രീയത്തിൽ കോൺഗ്രസിനും  ഈ തിരഞ്ഞെടുപ്പ് ഫലം വളരെ  പ്രധാനപ്പെട്ടതായിരുന്നു എന്നു വേണം വിലയിരുത്താൻ. കോൺഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ മുദ്രാവാക്യത്തെ ശക്തിപകരുന്നതാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലവും എന്ന് കോൺഗ്രസ് ദേശീയ  നേതൃത്വം വിലയിരുത്തി കഴിഞ്ഞു.

എന്നിട്ടും കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് മാത്രമല്ല, കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ ഉറ്റുനോക്കിയിരുന്ന ദേശീയ നേതൃത്വത്തിനും വലിയ നിരാശയാണ് കേരളമുൾപ്പെടെ  നൽകിയത്.

Tags: rahul gandhiKC VENUGOPALkerala election
Share28
Tweet
Send
Share

Latest stories from this section

സംസ്ഥാന പി.എസ്.സി ചരിത്രത്തിൽ ആദ്യം; ചെയർമാനെയും 16 അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ഗവർണറുടെ നിർണായക ശുപാർശ

സംസ്ഥാന പി.എസ്.സി ചരിത്രത്തിൽ ആദ്യം; ചെയർമാനെയും 16 അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ഗവർണറുടെ നിർണായക ശുപാർശ

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: 3 ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: 3 ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ആത്മീയ സംഗമമായി കെ.എച്ച്.എൻ.എ കേരള കൺവെൻഷൻ ; സന്നിഹിതരായി സ്വാമി ചിദാനന്ദപുരിയും മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയും

ആത്മീയ സംഗമമായി കെ.എച്ച്.എൻ.എ കേരള കൺവെൻഷൻ ; സന്നിഹിതരായി സ്വാമി ചിദാനന്ദപുരിയും മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയും

കാശിയുടെ പേരിൽ ബീഫ് വിളമ്പുന്നതല്ല, മഹാത്മാഗാന്ധിക്കൊപ്പം ഉള്ള മുഹമ്മദലി ജിന്നയാണ് യഥാർത്ഥ പ്രശ്നം ; ദിയ കൃഷ്ണ വിവാദത്തിൽ പ്രതികരിച്ച് ആർ വി ബാബു

കാശിയുടെ പേരിൽ ബീഫ് വിളമ്പുന്നതല്ല, മഹാത്മാഗാന്ധിക്കൊപ്പം ഉള്ള മുഹമ്മദലി ജിന്നയാണ് യഥാർത്ഥ പ്രശ്നം ; ദിയ കൃഷ്ണ വിവാദത്തിൽ പ്രതികരിച്ച് ആർ വി ബാബു

Latest News

ബഹിരാകാശം ഭരിക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ;  ലോകത്തിന്റെ മുൻനിരയിൽ ഇന്ത്യൻ യുവത്വം

ബഹിരാകാശം ഭരിക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ; ലോകത്തിന്റെ മുൻനിരയിൽ ഇന്ത്യൻ യുവത്വം

കെട്ടിടങ്ങൾ തുരന്ന് പായുന്ന ട്രെയിൻ, തലതിരിഞ്ഞ റോഡുകൾ: ഇതാണ് റിയൽ സൈബർപങ്ക് സിറ്റി!

കെട്ടിടങ്ങൾ തുരന്ന് പായുന്ന ട്രെയിൻ, തലതിരിഞ്ഞ റോഡുകൾ: ഇതാണ് റിയൽ സൈബർപങ്ക് സിറ്റി!

മുംബൈ-ബെംഗളൂരു, ഡൽഹി-വാരാണസി റൂട്ടുകളിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: റൂട്ടുകൾ, സമയം, ടിക്കറ്റ് നിരക്കുകൾ എന്നിവ അറിയാം

മുംബൈ-ബെംഗളൂരു, ഡൽഹി-വാരാണസി റൂട്ടുകളിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: റൂട്ടുകൾ, സമയം, ടിക്കറ്റ് നിരക്കുകൾ എന്നിവ അറിയാം

പഴഞ്ചൻ ഹെലികോപ്റ്ററുകൾക്ക് വിട; 200 പുതിയ പോർവിമാനങ്ങൾ വാങ്ങാൻ 20,000 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പച്ചക്കൊടി

പഴഞ്ചൻ ഹെലികോപ്റ്ററുകൾക്ക് വിട; 200 പുതിയ പോർവിമാനങ്ങൾ വാങ്ങാൻ 20,000 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പച്ചക്കൊടി

ചൈന അരുണാചൽ പിടിച്ചെടുത്തു, സൈന്യത്തിന് റേഷൻ പോലുമില്ല! പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം പുറത്തുവിട്ട് ഇന്ത്യൻ സൈന്യം

ചൈന അരുണാചൽ പിടിച്ചെടുത്തു, സൈന്യത്തിന് റേഷൻ പോലുമില്ല! പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം പുറത്തുവിട്ട് ഇന്ത്യൻ സൈന്യം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘സൈന്യത്തിന്റെ നിർദ്ദേശം ലംഘിക്കാൻ ഫോം 47 സർക്കാരിന് ധൈര്യമില്ല’; ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ കണക്കറ്റ് പരിഹസിച്ച് ഇന്ത്യ: എന്താണ് ഈ ‘ഫോം 47’ പ്രയോഗം?

ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സാപ്പിൽ ചാറ്റ് ചെയ്യാം, വമ്പൻ സുരക്ഷാ ഫീച്ചറുമായി മെറ്റ; ഒടുവിൽ കാത്തിരുന്ന ‘യൂസർനെയിം’ എത്തി, റിസർവേഷൻ ആരംഭിച്ചു

നിങ്ങളുടെ വാട്സ്ആപ്പിൽ ഒരു വിവാഹക്ഷണക്കത്തോ ബാങ്ക് റിവാർഡോ എത്തുന്നുണ്ടോ? എങ്കിൽ ജാഗ്രത! ലക്ഷങ്ങൾ അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമാകുന്ന തട്ടിപ്പുകൾ

ചൈനയുടെ ‘വാട്ടർ ബോംബ്’ തകർക്കാൻ ഇന്ത്യയുടെ പ്രതിരോധ കോട്ട! സിയാംഗ് അണക്കെട്ടിനെതിരെ അരുണാചലിൽ വൻ അക്രമവും ജനറേഷൻ സെഡ് പ്രക്ഷോഭവും

ചൈനയുടെ ‘വാട്ടർ ബോംബ്’ തകർക്കാൻ ഇന്ത്യയുടെ പ്രതിരോധ കോട്ട! സിയാംഗ് അണക്കെട്ടിനെതിരെ അരുണാചലിൽ വൻ അക്രമവും ജനറേഷൻ സെഡ് പ്രക്ഷോഭവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies