ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവിയെ തുടർന്ന് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ രാജിവച്ചു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയതായി അദ്ദേഹം അറിയിച്ചു.
കഠിനാധ്വാനം ചെയ്തിട്ടും ബിജെപിയെ പരാജയപ്പെടുത്താൻ സാധിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അസമില്‍ തകർപ്പൻ വിജയത്തോടെയാണ് ബിജെപി ഭരണത്തുടർച്ച നേടിയത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികസന രാഷ്ട്രീയത്തെ അംഗീകരിച്ച ജനങ്ങൾക്ക് നന്ദി പറയുന്നതായി മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.
അസമില്‍ ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി നേതാവ് ഹിമാന്ത ബിശ്വ ശര്‍മ്മ വിജയിച്ചത്. ജാലുക്ബാരി നിയോജകമണ്ഡലത്തില്‍ നിന്ന് 1,01,911 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. കോണ്‍ഗ്രസിന്റെ റോമന്‍ ചന്ദ്ര ബോര്‍ത്താകൂറിനെയാണ് ശർമ്മ പരാജയപ്പെടുത്തിയത്. അഞ്ചാം തവണയാണ് ശർമ്മ ജാലുക്ബാരിയെ പ്രതിനിധീകരിക്കുന്നത്.
Discussion about this post