തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന് നടക്കും. സത്യപ്രതിജ്ഞയ്ക്ക് മുൻപായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കും. 17-ന് രാവിലെ എൽഡിഎഫിന്റെ നിർണ്ണായക യോഗത്തിൽ മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.
18-ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പിന്നാലെ സിപിഎം സംസ്ഥാന സമിതിയും എകെജി സെൻ്ററിൽ ചേരും. അതിന് ശേഷം വൈകിട്ടോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായിട്ടാവും ചടങ്ങ് നടത്തുക.
പരമാവധി ആളുകളെ കുറച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്നാണ് തീരുമാനം. സാങ്കേതികമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ മാത്രം സത്യപ്രതിജ്ഞ അടുത്ത ദിവസത്തേക്ക് നീണ്ടേക്കും.
Discussion about this post