കൊല്ലം ജില്ലയിൽ ആദ്യമായി ബ്ലാക്ക് ഫങ്കസ്സ് റിപ്പോർട്ട് ചെയ്തു.42 വയസ്സുള്ള പൂയപ്പള്ളി സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.കൊല്ലത്തെ സ്വകാര്യ മേഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ അടിയന്തിര ശസ്ത്ര ക്രിയക്ക് വിധേയയാക്കി.
ഒരാഴ്ചയായി തുടരുന്ന കണ്ണിലെ മങ്ങലും അതിശക്തമായ തലവേദനയേയും തുടർന്നാണ് പൂയപ്പള്ളി സ്വദേശിനി 42 കാരിയായ യുവത സ്വകാര്യ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗത്തിൽ അഡ്മിറ്റ് ആകുന്നത്. തുടർന്നുള്ള പരിശോധനയിൽ ബ്ലാക്ക്ഫംഗസ്സാണ് ബാധിച്ചതെന്നു വ്യക്തമാവുകയായിരുന്നു.
Discussion about this post