ഡൽഹി: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധി നടപ്പാക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഒരു പ്രത്യേക മതവിഭാഗം മാത്രം ആനുകൂല്യം പറ്റുന്നത് തെറ്റാണ്. എല്ലാവര്ക്കും നീതി ലഭിക്കുന്ന സമീപനം സര്‍ക്കാര്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപ് വിഷയത്തില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അമിതാവേശത്തിന് പിന്നില്‍ രാഷ്ട്രീയ താല്പര്യമാണെന്നും വി മുരളീധരൻ പറഞ്ഞു. പൃഥ്വിരാജിനെതിരായ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ന്യൂനപക്ഷ സ്കോളർഷിപ്പിൽ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കുറിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഈ വിഷയത്തിൽ ഇടതുമുന്നണിയും സർക്കാരും ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് ഇടത് മുന്നണിയിലെ ഒരു ഘടകകക്ഷി പറയുമ്പോൾ വിധിക്കെതിരെ അപ്പിൽ പോകുമെന്നാണ് മറ്റൊരു ഘടകകക്ഷി പറയുന്നത്. മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണം. മതന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കാക്കി തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്നവർക്ക് ഇത്തരം വിധി തലവേദനയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post