പാലക്കാട്: സംസ്ഥാനത്ത് ബ്ളാക്ക് ഫംഗസ് രോഗബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പാലക്കാട് കൊട്ടശേരി സ്വദേശിനി വസന്ത(48) ആണ് ഇന്ന് മരിച്ചത്.
ഏറ്റവുധികം രോഗികള്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് ക്ഷാമം ഇന്നും രൂക്ഷമായി തുടരുന്നു. ലൈപോസോമല്‍ ആംഫോടെറിസ് എന്ന ബ്ളാക്ക് ഫംഗസ് രോഗികള്‍ക്ക് നല്കുന്ന മരുന്ന് ഒരു വയല്‍ പോലും ബാക്കിയില്ല. ഇവിടെ ഏറ്റവും കുറഞ്ഞത് 50 വയലാണ് വേണ്ടത്. മറ്റൊരു മരുന്നായ ആംഫോടെറിസ് 12 വയല്‍ വേണം. 18 രോഗികളാണ് ഇവിടെയുളളത്.
മരുന്ന് ലഭ്യമല്ലാത്തതിനാല്‍ ചികിത്സ മുടങ്ങുന്നതുകൊണ്ട് ആശുപത്രി അധികൃതര്‍ വലിയ ആശങ്കയിലാണ്. കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് മരുന്നെത്തിച്ചാണ് ഇന്നലെ ചികിത്സ നടത്തിയത്.
Discussion about this post