ഡൽഹി: രാജ്യത്തെ കോവിഡ് വാക്സിനേഷന് 28 കോടി പിന്നിട്ടുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മന്ത്രാലയം പുറത്തു വിടുന്ന പുതിയ കണക്കുകള്‍ പ്രകാരം 38,24,408 സെഷനുകളിലായി 28,00,36,898 പേരാണ് രാജ്യത്ത് ഇതുവരെ വാക്സിന് സ്വീകരിച്ചത്. എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30,39,996 വാക്സിന് ഡോസുകളാണ് വിതരണം ചെയ്തത്.
14 വയസിനും 44 വയസിനും ഇടയിലുള്ള 13,36,309 പേര് ആദ്യ ഡോസും ഇതേ പ്രായപരിധിയിലുള്ള 275 പേര് രണ്ടാം ഡോസ് വാക്സിനും തിങ്കളാഴ്ച സ്വീകരിച്ചു. ഇതോടെ വാക്സിനേഷന് ഡ്രൈവിന്റെ മൂന്നാം ഘട്ടത്തില്‍ 1,66,47,122 പേരാണ് വാക്സിന് സ്വീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 1,01,25,143 പേര് ആദ്യഡോസും 70,72,595 പേര് രണ്ടാം ഡോസും സ്വീകരിച്ചു.
അതേസമയം കോവിഡ് മുന്നണി പോരാളികളില്‍ 1,71,73,646 പേര് ആദ്യ ഡോസ് സ്വീകരിച്ചപ്പോള്‍ 90,51,173 പേര് രണ്ടാം ഡോസും സ്വീകരിച്ചു. ഇതില്‍ 18 മുതല്‍ 44 വരെ പ്രായപരിധിയിലുള്ളവരില്‍ 5,59,54,551 പേര് ആദ്യ ഡോസും 12,63,242 പേര് രണ്ടാം ഡോസും സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 53,256 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 88 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഒരു ലക്ഷത്തില്‍ കുറവ് കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ സജീവ കോവിഡ് കേസുകള്‍ 7,02,887 ആണ്.
Discussion about this post