ഡല്‍ഹി: പ്രതിദിന കോവിഡ് വ്യാപന നിരക്ക് ഉയര്‍ന്നു നില്ക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 16 ന് രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. കോവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.
കേരളം, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്ര, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ക്കാണ് ക്ഷണം. കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വടക്കുകിഴക്കന്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം ഇപ്പോഴും രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയും കേരളവും. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിന് മുകളിലാണ് കേരളത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ന് മുകളിലാണ്.
മഹാരാഷ്ട്രയിലും കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. ഇതു പരിഗണിച്ച് കോവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിദഗ്ധ സംഘത്തെ അയച്ചിരുന്നു.
Discussion about this post