മുംബൈ: മഹാരാഷ്ട്രയിലെ ചെംബൂരിൽ കുടിലുകൾക്ക് മുകളിലേക്ക് കൂറ്റൻ മതിലിടിഞ്ഞ് വീണ് 11 പേർ മരിച്ചു. കനത്ത മഴയെ തുടർന്നാണ് മതിലിടിഞ്ഞ് വീണത്. ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. 16 പേരെ രക്ഷപ്പെടുത്തി.
കനത്ത മഴയെ തുടർന്ന് നഗരത്തിലെ മിക്ക ഇടങ്ങളിലും വെള്ളം കയറി. ഹനുമാൻ നഗറിലെ വീടുകൾ വെള്ളത്തിനടിയിലായി. കനത്ത മഴയിൽ മുംബൈയിലെ സിയോൺ റെയിൽ പാതയിലും വെള്ളം കയറി.
ഗാന്ധി മാർക്കറ്റ് മേഖലയിൽ വെള്ളം കയറിയതിനാൽ വ്യാപാരം തടസ്സപ്പെട്ടു. നഗരത്തിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴയാണ് മുംബൈയിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വഴി പോകുന്ന ബസുകൾ വഴി തിരിച്ചു വിട്ടിരിക്കുകയാണ്.
Discussion about this post