തിരുവനന്തപുരം: കേരളത്തിലെ നിക്ഷേപ പദ്ധതി ഉപേക്ഷിച്ച് തെലങ്കാനയിലേക്ക് പോയ കിറ്റക്സ് ഗ്രൂപ്പിന്റെ നടപടിയില്‍ പ്രതികരിച്ച് നടനും എംപിയുമായ സുരേഷ് ഗോപി രംഗത്ത്. കേരളത്തില്‍ നിന്ന് കൂടുമാറി തെലങ്കാനയിലേക്ക് കിറ്റക്സ് പോയത് ഉചിതമായ തീരുമാനമായിരുന്നെന്ന് സുരേഷ് ഗോപി പറഞ്ഞു.
ചാനല്‍ അയാം എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. താന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായല്‍ കിറ്റക്സ് വിഷയം എങ്ങനെ പരിഹരിക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക്:-
‘അതിജീവനത്തിന്റെ മാര്‍ഗം തേടിയാണ് കിറ്റക്സ് തെലങ്കാനയിലേക്ക് പോയത്. അതിനെ ആര്‍ക്കും കുറ്റം പറയാന്‍ ഒന്നും സാധിക്കില്ല. വെറും കേവല രാഷ്ട്രീയവും അഹങ്കാരവുമാണ് അതിന് വഴിവച്ചത്. കുടുംബം പണയംവച്ച് ബിസ്നസിലേക്ക് ഇറങ്ങുന്ന ആള് ഒരു കണ്ടര് ഓപ്പറേഷന് എന്ന നിലയില്‍ കളിക്കും. അതിനെ കുറ്റം പറയാനാവില്ല
പിണറായി വിജയന്റെ മൈന്‍ഡ് സെറ്റ് വ്യത്യസ്തമായിരിക്കും, ഞാന്‍ അതിനെ ഒന്നും ചോദ്യം ചെയ്യുന്നില്ല. ഞാൻ കേരളത്തിന്റെ മുഖ്യമന്ത്രിയായല്‍ കിറ്റക്സ് സാബു ആദ്യം സംസാരിച്ച് തുടങ്ങിയപ്പോള്‍, അദ്ദേഹത്തെ വിളിച്ച് ഉടനെ എന്റെ ഓഫീസിലേക്ക് എത്താന്‍ ആവശ്യപ്പെടുമായിരുന്നു.
ഒരു ജഡ്ജ് ആവാനുള്ള അധികാരമുണ്ട് മുഖ്യമന്ത്രിക്ക്, സാബു എന്തൊക്കെ തിരുത്തണം, ഉദ്യോഗസ്ഥര്‍ എന്തൊക്കെ തിരുത്തണം എന്നൊക്കെ ശിക്ഷാരൂപത്തില്‍ പറഞ്ഞു മനസിലാക്കുമായിരുന്നു. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് ശമ്പളം വാങ്ങുന്ന കാക്കിയിട്ടവനാണെങ്കിലും, ഉദ്യോഗസ്ഥനാണെങ്കിലും കുല്സിതം കളിക്കാനുള്ള തട്ടകമല്ല, നിര്‍വഹണം മാത്രമാണ് ചുമതല
1000 കോടിയുടെ നിക്ഷേപകരല്ല വരുന്നത്. ഒരു വര്‍ത്ത് ഷോപ്പ് ഇടാന്‍ പോയ ആളിന്റെ അവസ്ഥ അറിഞ്ഞൂടെ. അയാള്‍ എന്റെ രാഷ്ട്രീയത്തില്പ്പെടുന്ന ആളേ അല്ല, സിപിഐക്കാരനാണ്. അങ്ങനെ എടുക്കൂ ഓരോരുത്തരെയും. ചെറുമന്മാരെ ആര്‍ക്കും വേണ്ട, ജാതിയമായല്ല അങ്ങനെ ഉദ്ദേശിച്ചത്. പണത്തിന്റെ വലുപ്പത്തിലുള്ള ചെറുമന്മാരുമുണ്ട്
സര്‍ക്കാരിന്റെ ദളിത് പ്രോമമൊക്കെ ചുമ്മതാണ്. പാവം ഈ ദളിതുകള്‍ മനസിലാക്കുന്നില്ല. പാര്‍ലമെന്റില്‍ കിടന്ന് ദളിതാണ്..ദളിതാണ് എന്ന് പറഞ്ഞാണ് നെഞ്ചത്തടിക്കുന്നത്. വെറുതെ ഷോയാണ്. എത്ര പേര് രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി, ഭരിക്കുന്ന കക്ഷിയെ ടാര്‍ണിഷ് ചെയ്യാന്‍ വേണ്ടി സ്വന്തം ഗുണ്ടകളെ അയച്ചിട്ട് കൊല്ലിച്ചിട്ട്, അത് സര്‍ക്കാരിന്റെ പ്രശ്നമാക്കി മാറ്റുന്നു”. സുരേഷ് ഗോപി പറഞ്ഞു.
Discussion about this post