Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

”അതിജീവനത്തിന്റെ മാര്‍ഗം തേടിയാണ് കിറ്റക്‌സ് തെലങ്കാനയിലേക്ക് പോയത്. അതിനെ കുറ്റം പറയാന്‍ ഒന്നും സാധിക്കില്ല. വെറും കേവല രാഷ്ട്രീയവും അഹങ്കാരവുമാണ് അതിന് വഴിവച്ചത്”. സുരേഷ് ഗോപി

by Brave India Desk
Jul 20, 2021, 06:35 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കേരളത്തിലെ നിക്ഷേപ പദ്ധതി ഉപേക്ഷിച്ച്‌ തെലങ്കാനയിലേക്ക് പോയ കിറ്റക്‌സ് ഗ്രൂപ്പിന്റെ നടപടിയില്‍ പ്രതികരിച്ച്‌ നടനും എംപിയുമായ സുരേഷ് ഗോപി രംഗത്ത്. കേരളത്തില്‍ നിന്ന് കൂടുമാറി തെലങ്കാനയിലേക്ക് കിറ്റക്‌സ് പോയത് ഉചിതമായ തീരുമാനമായിരുന്നെന്ന് സുരേഷ് ഗോപി പറഞ്ഞു.

ചാനല്‍ അയാം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. താന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായല്‍ കിറ്റക്‌സ് വിഷയം എങ്ങനെ പരിഹരിക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

Stories you may like

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക്:-

‘അതിജീവനത്തിന്റെ മാര്‍ഗം തേടിയാണ് കിറ്റക്‌സ് തെലങ്കാനയിലേക്ക് പോയത്. അതിനെ ആര്‍ക്കും കുറ്റം പറയാന്‍ ഒന്നും സാധിക്കില്ല. വെറും കേവല രാഷ്ട്രീയവും അഹങ്കാരവുമാണ് അതിന് വഴിവച്ചത്. കുടുംബം പണയംവച്ച്‌ ബിസ്‌നസിലേക്ക് ഇറങ്ങുന്ന ആള്‍ ഒരു കണ്ടര്‍ ഓപ്പറേഷന്‍ എന്ന നിലയില്‍ കളിക്കും. അതിനെ കുറ്റം പറയാനാവില്ല

പിണറായി വിജയന്റെ മൈന്‍ഡ് സെറ്റ് വ്യത്യസ്തമായിരിക്കും, ഞാന്‍ അതിനെ ഒന്നും ചോദ്യം ചെയ്യുന്നില്ല. ഞാൻ കേരളത്തിന്റെ മുഖ്യമന്ത്രിയായല്‍ കിറ്റക്‌സ് സാബു ആദ്യം സംസാരിച്ച്‌ തുടങ്ങിയപ്പോള്‍, അദ്ദേഹത്തെ വിളിച്ച്‌ ഉടനെ എന്റെ ഓഫീസിലേക്ക് എത്താന്‍ ആവശ്യപ്പെടുമായിരുന്നു.

ഒരു ജഡ്ജ് ആവാനുള്ള അധികാരമുണ്ട് മുഖ്യമന്ത്രിക്ക്, സാബു എന്തൊക്കെ തിരുത്തണം, ഉദ്യോഗസ്ഥര്‍ എന്തൊക്കെ തിരുത്തണം എന്നൊക്കെ ശിക്ഷാരൂപത്തില്‍ പറഞ്ഞു മനസിലാക്കുമായിരുന്നു. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് ശമ്പളം വാങ്ങുന്ന കാക്കിയിട്ടവനാണെങ്കിലും, ഉദ്യോഗസ്ഥനാണെങ്കിലും കുല്‍സിതം കളിക്കാനുള്ള തട്ടകമല്ല, നിര്‍വഹണം മാത്രമാണ് ചുമതല

1000 കോടിയുടെ നിക്ഷേപകരല്ല വരുന്നത്. ഒരു വര്‍ത്ത് ഷോപ്പ് ഇടാന്‍ പോയ ആളിന്റെ അവസ്ഥ അറിഞ്ഞൂടെ. അയാള്‍ എന്റെ രാഷ്ട്രീയത്തില്‍പ്പെടുന്ന ആളേ അല്ല, സിപിഐക്കാരനാണ്. അങ്ങനെ എടുക്കൂ ഓരോരുത്തരെയും. ചെറുമന്‍മാരെ ആര്‍ക്കും വേണ്ട, ജാതിയമായല്ല അങ്ങനെ ഉദ്ദേശിച്ചത്. പണത്തിന്റെ വലുപ്പത്തിലുള്ള ചെറുമന്മാരുമുണ്ട്

സര്‍ക്കാരിന്റെ ദളിത് പ്രോമമൊക്കെ ചുമ്മതാണ്. പാവം ഈ ദളിതുകള്‍ മനസിലാക്കുന്നില്ല. പാര്‍ലമെന്റില്‍ കിടന്ന് ദളിതാണ്..ദളിതാണ് എന്ന് പറഞ്ഞാണ് നെഞ്ചത്തടിക്കുന്നത്. വെറുതെ ഷോയാണ്. എത്ര പേര്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി, ഭരിക്കുന്ന കക്ഷിയെ ടാര്‍ണിഷ് ചെയ്യാന്‍ വേണ്ടി സ്വന്തം ഗുണ്ടകളെ അയച്ചിട്ട് കൊല്ലിച്ചിട്ട്, അത് സര്‍ക്കാരിന്റെ പ്രശ്‌നമാക്കി മാറ്റുന്നു”. സുരേഷ് ഗോപി പറഞ്ഞു.

Tags: sureshgopi mpKitex Group
Share17
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

Latest News

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies