വെള്ളാപ്പള്ളി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി
ഡല്‍ഹി: കേരളത്തില്‍ ബിജെപിയുമായുള്ള സഖ്യത്തിന് എസ്എന്‍ഡിപി ഉപാധികള്‍ വെക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സഖ്യത്തിനായുള്ള എസ്എന്‍ഡിപിയുടെ ഉപാധികള്‍ മുന്നോട്ട് വെക്കുമെന്നാണ് സൂചന. ബിജെപിയില്‍ ലയിക്കുകയോ, എസ്എന്‍ഡിപി എന്ന നിലയില്‍ സഹകരിക്കുകയോ ചെയ്യില്ല എന്നാണ് ഒരു ഉപാധി.
ഹിന്ദു സമുദായ സംഘടനകള്‍ യോജിച്ചുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ശേഷം ബിജപിയുമായി സഖ്യമാകാം എന്നാണ് ഒരു നിലപാട്. എസ്എന്‍ഡിപിയ്ക്ക് ഒരു കേന്ദ്രമന്ത്രി സ്ഥാനം നല്‍കണമെന്ന ആവശ്യവും മുന്നോട്ട് വെക്കും. എസ്എന്‍ഡിപി മുന്നോട്ട് വെക്കുന്ന വ്യക്തിയെ കേന്ദ്ര മന്ത്രി സഭയില്‍ ഉള്പ്പെടുത്തണമെന്നാവും ആവശ്യം. കോര്പ്പറേഷന് ബോര്‍ഡുകളില്‍ പ്രാതിനിധ്യം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ എസ്എന്ഡിപിയ്ക്കുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പിന്നോക്കകാര്‍ക്കുള്ള പ്രത്േക പാക്കേജ് ഉള്‍പ്പടെയുള്ള ഉപാധികളും എസ്എന്‍ഡിപി മുന്നോട്ട് വെക്കും. പ്രധാനമന്ത്രി ഉറപ്പ് നല്കുന്ന പക്ഷം സഖ്യം സംബന്ധിച്ച ചര്‍ച്ചകളുമായി മുന്നോട്ട് പോകും. ഇന്ന് വൈകിട്ടാണ് വെള്ളാപ്പള്ളി നടേശന് പ്രധാനമന്ത്രിയെ കാണുന്നത്.
മോദിയുമായി കാണുന്നതിന് മുന്‍പ് വെള്ളാപ്പള്ളി നടേശന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി.
Discussion about this post