കൊച്ചി: ഐ.എന്‍.എസ് വിക്രാന്ത് ബോംബുവച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശമയച്ചയാളുടെ ഇ-മെയില്‍ ഐ.പി വിലാസത്തിന്റെ പരിശോധന 80 ശതമാനം പൂര്‍ത്തിയായെന്ന് പൊലീസ്. സന്ദേശമയച്ചയാളെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും അത് ഉറപ്പിക്കാനുള്ള വിവര ശേഖരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
ലഭിച്ച വിവരങ്ങളും മൊഴികളും വിശകലനം നടത്തിയശേഷമേ അറസ്റ്റ് ഉണ്ടാകൂവെന്ന് എ.സി.പി വൈ.നിസാമുദീന്‍ പറഞ്ഞു. രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടില്ല. പൊലീസ് ശേഖരിച്ച വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്.
എന്‍.ഐ.എ, ഐ.ബി എന്നിവയും അന്വേഷണം നടത്തുന്നുണ്ട്. കൊച്ചി കപ്പല്‍ശാലയിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ 24-നാണ് ഇ-മെയില്‍ മുഖേന ഭീഷണി സന്ദേശം ലഭിച്ചത്.
Discussion about this post