സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷ തീയതികൾ തീരുമാനിച്ചു. ഈ മാസം 24 മുതൽ ഒക്ടോബർ 18 വരെ പരീക്ഷകൾ നടത്തുക. വിഎച്ച്എസ്ഇ പരീക്ഷകൾ ഈ മാസം 24 മുതൽ ഒക്ടോബർ 13വരെയും നടക്കും.
പരീക്ഷകൾക്കിടയിൽ ഒന്നുമുതൽ അഞ്ച് വരെ ദിവസം ഇടവേളയുണ്ട്. എല്ലാ പരീക്ഷയും രാവിലെയാണ് നടത്തുക.
വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യപ്രകാരമാണ് പരീക്ഷാ ദിവസങ്ങള്‍ക്കിടയിലുള്ള ഇടവേള വര്‍ദ്ധിപ്പിച്ചതെന്നും പൂര്‍ണമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാകും പരീക്ഷകള്‍ നടത്തുകയെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പരീക്ഷാ ടൈംടേബിൾ http://dhsekerala.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Discussion about this post