ഗാസിയാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ അമേരിക്കയിലെ ഇന്ത്യക്കാര്‍ പ്രതിഷേധിക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്. ശനിയാഴ്ച ന്യൂയോര്‍ക്കില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്നും രാകേഷ് ടികായത് ആവശ്യപ്പെട്ടു.
‘കര്‍ഷകരുടെ പ്രതിഷേധം അമേരിക്കയിലുള്ള ഇന്ത്യക്കാര്‍ അവിടെ പ്രകടിപ്പിക്കണം. ന്യൂയോര്‍ക്കിലെ പരിപാടിയില്‍ കര്‍ഷകരില്ലെങ്കില്‍ ഭക്ഷണവുമില്ല എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തണം.’ ടികായത് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 10 മാസത്തോളമായി കര്‍ഷകര്‍ മഴയും വെയിലും മഞ്ഞും വകവെക്കാതെ സമരരരംഗത്ത് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനോടകം 750 ഓളം കര്‍ഷകര്‍ക്ക് ജീവന് നഷ്ടമായിട്ടുണ്ടെന്നും എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് തങ്ങളോട് അനുഭാവപൂര്‍ണ്ണമായ നിലപാടല്ല ഉള്ളതെന്നും രാകേഷ് ടികായത് പറയുന്നു.
Discussion about this post