ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 5ന് കേദാർനാഥ് സന്ദർശിക്കും. ക്ഷേത്രദർശനത്തിന് ശേഷം അദ്ദേഹം ശ്രീ ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്യും. സംസ്ഥാനത്തെ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളും പരിശോധിക്കും.
രണ്ട് മാസത്തിനിടയിലെ പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ഉത്തരാഖണ്ഡ് സന്ദർശനമായിരിക്കും ഇത്. ഒക്ടോബർ 7ന് ഉത്തരാഖണ്ഡ് സന്ദർശിച്ച അദ്ദേഹം എയിംസിൽ ഓക്സിജൻ പ്ലാന്റ് ഉദ്ഘാടനം ചെയ്തിരുന്നു.
2019 ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാർനാഥ് ക്ഷേത്ര ദർശനം വാർത്താ പ്രാധാന്യം നേടിയിരുന്നു. അന്നത്തെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
Discussion about this post