ഡല്‍ഹി: കരസേന മേധാവി എംഎം നരവാനെ ദ്വിദിന സന്ദര്‍ശനത്തിനായി ജമ്മുകശ്മീരിലേയ്ക്ക്. പ്രദേശത്തെ സുരക്ഷ സാഹചര്യം വിലയിരുത്താനായാണ് നരവാനെയുടെ സന്ദര്‍ശനം. ഇതോടൊപ്പം നിയന്ത്രണരേഖയിലും കരസേന മേധാവി സന്ദര്‍ശനം നടത്തും.
അതേസമയം ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്.
ഭീകരര്‍ക്ക് പാക് കമാന്‍ഡോകളുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.
ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളില്‍ ഒരു വിഭാഗം നാട്ടിലേക്ക് മടങ്ങുന്നതായാണ് റിപ്പോര്‍ട്ട്
Discussion about this post