കോട്ടയം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ജീവിതം വഴിമുട്ടിയ ഒരു വ്യാപാരി കൂടി ആത്മഹത്യ ചെയ്തു. സർക്കാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് കുറിച്ചി ഔട്ട് പോസ്റ്റില്‍ വിനായക ഹോട്ടല്‍ നടത്തുന്ന കനകക്കുന്ന് സരിന് മോഹന്‍(കണ്ണന്-38) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ ട്രെയിനു മുമ്പില്‍ ചാടി ജീവിതം അവസാനിപ്പിച്ചത്. അശാസ്ത്രീയ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഹോട്ടൽ തുറക്കാനാവാതെ കടക്കെണിയിലായതിനാൽ ആത്മഹത്യ ചെയ്യുന്നു എന്നാണ് കുറിപ്പിൽ പറയുന്നത്.
മറ്റിടങ്ങളിൽ ആളുകൾക്ക് പുറത്തുപോവാൻ കഴിയുേമ്പാൾ ഹോട്ടലിൽ മാത്രം ആളുകൂടുന്നതിനും ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും സർക്കാർ വിലക്കിയത് കടക്കെണി കൂട്ടി. ആറു മാസം മുമ്പ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടൽ ആയിരുന്നുവെന്നും അശാസ്ത്രീയ നിയന്ത്രണങ്ങളാണ് ജീവിതം തകർത്തതെന്നും സരിൻ വിശദീകരിക്കുന്നു. ഇപ്പോൾ പ്രൈവറ്റ് ബാങ്കുകളുടെയും ബ്ലേയ്ഡ് മാഫിയയുടെ ഭീഷണിയും ഉയർന്നെന്നും ആറു വർഷം ജോലി ചെയ്താലും ബാധ്യതകൾ തീരില്ലെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു.
എന്റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കണമെന്നും സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ രക്ഷിക്കണമെന്നും സരിൻ മോഹൻ അഭ്യർത്ഥിക്കുന്നു.
Discussion about this post