കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ മത്സരിക്കാന്‍ എസ്.എന്‍.ഡി.പി-ബി.ജെ.പി സഖ്യത്തിന് ധാരണ. മൂന്ന് വാര്‍ഡുകളില്‍ ബി.ജെ.പി പിന്തുണയോടെ എസ്.എന്‍.ഡി.പി സ്വതന്ത്രര്‍ മത്സരിക്കും.
തോപ്പയില്‍, കോവൂര്‍, അത്താണിക്കല്‍ എന്നിവടങ്ങളിലാണ് എസ്.എന്‍.ഡി.പി ബി.ജെ.പി പിന്തുണയോടെ മത്സരിക്കുക.
കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി-ബിജെപി സഖ്യം ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടും. എല്ലാ മുന്നണികളുമായി സഹകരിക്കുമെന്ന് എസ്എന്‍ഡിപി പറയുന്നുണ്ടെങ്കില്‍ മിക്കയിടത്തും ബിജെപിയുമായി സഹകരിച്ചാണ് എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്.
പാലക്കാട് നഗരസഭയിലും ബിജെപി-എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
Discussion about this post