പാലാ: ജോസ് കെ മാണി രാജി വെച്ച രാജ്യസഭാ സീറ്റിലേക്ക് ജോസ് കെ മാണി തന്നെ മത്സരിക്കാൻ തീരുമാനം. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്കെത്തിയപ്പോൾ ജോസ് കെ മാണി രാജിവച്ച സീറ്റ് കേരള കോൺഗ്രസ് എമ്മിന് തന്നെ നൽകാൻ ഇടതുമുന്നണി യോഗം തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെ നേതൃയോഗം ചേർന്നാണ് പാർട്ടി ജോസ് കെ മാണിയെ തന്നെ വീണ്ടും സ്ഥാനാർഥിയായി തീരുമാനിച്ചത്.
ജോസ് കെ.മാണി, മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴിക്കാടന് എംപി, ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എം എല്‍ എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവരായിരുന്നു കേരള കോൺഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിൽ പങ്കെടുത്തത്. രാജ്യസഭാ സീറ്റിലേക്ക് ജോസ് കെ മാണി തന്നെ മത്സരിക്കാൻ തീരുമാനിച്ചത് ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണെന്ന് പാർട്ടി അണികൾ പറഞ്ഞു.
യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വന്നപ്പോഴായിരുന്നു ജോസ് കെ മാണി എം പി സ്ഥാനം രാജി വെച്ചത്. തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി പരാജയപ്പെട്ടിരുന്നു.
Discussion about this post