അബുദാബി: ഏകദിന ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലാൻഡ് ട്വെന്റി 20 ലോകകപ്പിന്റെ ഫൈനലിൽ കടന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൊയീന്‍ അലിയുടെ അര്‍ധസെഞ്ചുറി മികവിൽ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. 51 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ഡേവിഡ് മലന്(30 പന്തില്‍ 41), ജോസ് ബട്ലര്(24 പന്തില്‍ 29) ലിവിംഗ്സ്റ്റ്‍(10 പന്തില്‍ 17) എന്നിവരും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിംഗിൽ 19ആം ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് വിജയത്തിലെത്തി. 47 പന്തില്‍ പുറത്താകാതെ 72 റണ്‍സടിച്ച ഡാരിൽ മിച്ചലാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്കോറര്‍. ജിമ്മി നീഷാം 11 പന്തില്‍ 27 റണ്‍സടിച്ചു. ഡെവോണ്‍ കോണ്‍വെ 38 പന്തില്‍ 46 റൺസ് നേടി.
ന്യൂസിലാൻഡിനായി ഇഷ് സോധിയും ജിമ്മി നീഷാമും ടിം സൗത്തിയും ഓരോ വിക്കറ്റെടുത്തു. ഏകദിന ലോകകപ്പ് ഫൈനലിലെ വിവാദ പരാജയത്തിന്റെ മധുര പ്രതികാരമായി ന്യൂസിലാൻഡിന് ഈ വിജയം. രണ്ടാം സെമിയിൽ ഓസ്ട്രേലിയ പാകിസ്ഥാനെ നേരിടും
Discussion about this post