ഡൽഹി: കര, നാവിക, വ്യോമ സേനകൾക്കും ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിനും (ഐഡിഎസ്) അടിയന്തര സാഹചര്യത്തിൽ സ്വന്തം നിലയ്ക്ക് ആയുധം സംഭരിക്കാനുള്ള അധികാരം ഒരിക്കൽക്കൂടി നീട്ടിനൽകി കേന്ദ്ര സർക്കാർ. അതിർത്തിയിൽ ചൈനയുമായി സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിലാണ് ആയുധസംഭരണത്തിനു പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത്.
ആയുധങ്ങൾ വാങ്ങുന്നതിനു ഫാസ്റ്റ്ട്രാക്ക് അനുമതികളുടെ കാലാവധി 2021 ഡിസംബർ 31 വരെയാണു നീട്ടിയത്. കഴിഞ്ഞ വർഷം നടപ്പാക്കിയതു മുതൽ ഇതു മൂന്നാം തവണയാണ് അടിയന്തരാനുമതി നീട്ടുന്നതെന്നു പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
അനുമതിപ്രകാരം, 500 കോടി രൂപ വരെ ചെലവാക്കി സൈന്യത്തിന് ആയുധങ്ങൾ, വാഹനങ്ങൾ, പ്രത്യേക സേവനങ്ങൾ തുടങ്ങിയവ സ്വന്തമാക്കാം. ചൈനയ്ക്കെതിരെ കൂടുതൽ ശക്തിയാർജിക്കാൻ തീരുമാനം സഹായിക്കുമെന്നാണു വിലയിരുത്തൽ.
Discussion about this post