Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Defence

‘ തേജസിൽ കുതിച്ച് പാഞ്ഞ് കര-വ്യോമസേന മേധാവിമാർ’; എയ്‌റോ ഇന്ത്യ 2025 ന് തുടക്കം

by Brave India Desk
Feb 9, 2025, 06:55 pm IST
in Defence, India
Share on Facebook
Tweet
WhatsApp
Telegram

ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ എയ്‌റോ ഷോ ആയ ‘ എയ്‌റോ ഇന്ത്യയ്ക്ക്’ ബംഗളൂരുവിൽ തുടക്കം. ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി സിംഗ്, കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചേർന്ന് ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റ് ആയ തേജസ് വിമാനം പറത്തിക്കൊണ്ടായിരുന്നു പരിപാടിയ്ക്ക് തുടക്കമിട്ടത്. എയ്‌റോ ഇന്ത്യയുടെ 15ാമത് എഡിഷനാണ് ബംഗളൂരുവിൽ നടക്കുന്നത്.

യെലഹങ്കയിലെ വ്യോമതാവളത്തിലാണ് പരിപാടി. ഇവിടെ നിന്നാണ് ഇരു സേനാ മേധാവിമാരും യുദ്ധവിമാനം പറപ്പിച്ചത്. ആദ്യമായിട്ടാണ് ഇരു സേനാ മേധാവിമാരും ഒന്നിച്ച് യുദ്ധ വിമാനത്തിൽ യാത്ര ചെയ്യുന്നത് എന്ന സവിശേഷതയും ഇത്തവണത്തെ എയ്‌റോ ഇന്ത്യയ്ക്ക് ഉണ്ട്. വ്യോമസേന മേധാവിയ്‌ക്കൊപ്പം യുദ്ധവിമാനത്തിൽ സഞ്ചരിച്ച നിമിഷങ്ങൾ തനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ജനറൽ ദ്വിവേദി പ്രതികരിച്ചു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ ആയിരുന്നു കഴിഞ്ഞു പോയത് എന്ന് ദ്വിവേദി പറഞ്ഞു. തന്റെ കോഴ്‌സ് മേറ്റ് ആയിരുന്നു എയർ ചീഫ് മാർഷൽ. നാഷണൽ ഡിഫൻസ് അക്കാദമിയിൽ ഞങ്ങൾ ഇരുവരും ഒരുമിച്ച് ആയിരുന്നു. എന്നാൽ അടുപ്പം ഉണ്ടായിരുന്നില്ല. നേരത്തെ തന്നെ അദ്ദേഹവുമായി അടുക്കാൻ അവസരം ലഭിച്ചിരുന്നുവെങ്കിൽ താനും വ്യോമസേന തിരഞ്ഞെടുക്കുമായിരുന്നു. വ്യോമസേനയിൽ ചേർന്നിരുന്നുവെങ്കിൽ യുദ്ധവിമാനം പറത്തുന്ന ഒരു പൈലറ്റാകുമായിരുന്നു.

ഇന്ന് മുതൽ എയർ ചീഫ് മാർഷൽ തന്റെ ഗുരുവാണ്. കാരണം ആകാശത്ത് പറക്കുമ്പോൾ നിരവധി കാര്യങ്ങൾ അദ്ദേഹം പഠിപ്പിച്ചുതന്നു. ഇത്തരത്തിൽ ഒരു അനുഭവം പകർന്ന് തനത്തിന് വ്യോമസേനയ്ക്ക് നന്ദി പറയുന്നുവെന്നും ദ്വിവേദി കൂട്ടിച്ചേർത്തു.

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധവിമാനം ആണ് തേജസ്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് ഈ വിമാനം നിർമ്മിച്ചത്. ഉദ്ഘാടനത്തിനായി തേജസ് തന്നെ തിരഞ്ഞെടുത്തതിലൂടെ പ്രതിരോധ രംഗത്തെ ഭാരതത്തിന്റെ കരുത്താണ് ലോകത്തിന് മുൻപിൽ വിളിച്ചോതിയത്.

തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് ബംഗളൂരുവിൽ എയ്‌റോ ഇന്ത്യ നടക്കുക. പരിപാടിയുടെ ആദ്യ മൂന്ന് ദിവസങ്ങൾ ബിസിനസ് ദിവസങ്ങൾ ആയിരിക്കും. 13,14 തിയതികളിലാണ് പ്രദർശനം കാണാൻ ആളുകൾക്ക് അനുമതിയുള്ളത്.
പരിപാടിയുടെ ഭാഗമായി ഒരു ആമുഖ സെഷൻ, ഉദ്ഘാടന പരിപാടി, പ്രതിരോധ മന്ത്രിമാരുടെ കോൺക്ലേവ്, സിഇഒമാരുടെ റൗണ്ട് ടേബിൾ, മന്ഥൻ സ്റ്റാർട്ട്-അപ്പ് ഇവന്റ്, എയർ ഷോകൾ, ഇന്ത്യ പവലിയൻ ഉൾപ്പെടുന്ന ഒരു വലിയ പ്രദർശന ഏരിയ, എയ്റോസ്പേസ് കമ്പനികളുടെ വ്യാപാര മേള എന്നിവ ഉൾപ്പെടുന്നു.

Tags: airo india 2025Tejas
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies