Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഒരാഴ്ച നീണ്ട ആകാശപ്പൂരം; എത്തിയത് വിവിഐപികൾ ഉൾപ്പെടെ ലക്ഷങ്ങൾ; പരാതിയും പരിഭവവും ഇല്ല; എയ്‌റോഷോയുടെ വിജയത്തിന് പിന്നിൽ ഈ മലയാളി

by Brave India Desk
Feb 15, 2025, 03:04 pm IST
in Kerala, India, Defence
Share on Facebook
Tweet
WhatsApp
Telegram

ബംഗൂരു: ഒരാഴ്ച നീണ്ട ആകാശപ്പൂരത്തിന് ആയിരുന്നു ഇന്നലെയോടെ ബംഗളൂരുവിൽ സമാപനം ആയത്. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രകടനം ആയ എയ്‌റോ ഷോയ്ക്ക് പര്യവസാനം ആയി. കണ്ണഞ്ചിപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾക്കായിരുന്നു ദിവസങ്ങളോളം ബംഗളൂരുവിലെ യെലഹങ്ക വ്യോമതാവളം വേദിയായത്.

ഇക്കഴിഞ്ഞ ഒൻപതിന് ആയിരുന്നു എയ്‌റോ ഷോയ്ക്ക് തുടക്കമായത്. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയെ ഒപ്പമിരുത്തി വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി സിംഗ് തേജസ് വിമാനം പറത്തിയായിരുന്നു ഉദ്ഘാടനം. ഇതിന് പിന്നാലെ വിവിധ പരാപാടികൾക്ക് തുടക്കമായി.

Stories you may like

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിന് നേരെ കടുത്ത വേട്ടയാടൽ; പോലീസെടുത്ത ചിത്രങ്ങൾ യൂത്ത് കോൺഗ്രസ് കൈകളിൽ, പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ.

പി.എസ്.സിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച്, ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

ആദ്യത്തെ മൂന്ന് ദിവസം ബിസിനസ് ദിവസങ്ങൾ ആയിരുന്നു. വിവിധ ഡീലേഴ്‌സുമായുള്ള ചർച്ചകളും ബിസിനസും ഈ ദിവസങ്ങളിൽ നടന്നു. പിന്നീടുള്ള ദിവസങ്ങളിൽ ആയിരുന്നു വ്യോമാഭ്യാസ പ്രകടനവും പ്രദർശനവും. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളുടെ വ്യോമ വിമാനങ്ങൾ എയ്‌റോ ഷോയിൽ മാറ്റുരച്ചു.

വിവിധ രാജ്യങ്ങളിലെ വ്യോമസേനകളുടെ അഭ്യാസ പ്രകടനം കാണാൻ ലക്ഷക്കണക്കിന് ആളുകൾ ആണ് യെലഹങ്കയിൽ എത്തിയത്. ഇതിന് പുറമേ വിദേശത്ത് നിന്നുള്ള മന്ത്രിമാർ, നയതന്ത്ര പ്രതിനിധികൾ, സൈനികർ, വ്യവസായികൾ എന്നിങ്ങനെയുള്ളവരും എത്തിയിരുന്നു. ഇത്രയേറെ തിരക്കുണ്ടായിട്ടും ഇവിടെയെത്തിയവരിൽ ആർക്കും യാതൊരു അലേസരവും ഉണ്ടായില്ല എന്നതാണ് പ്രത്യേകത. അത്രേയേറെ മികച്ചതായിരുന്നു ഷോയുടെ സംഘാടനം. ആസൂത്രണത്തിലും നടത്തിപ്പിലും വ്യക്തമായ പദ്ധതി ഉണ്ടായിരുന്നുവെന്ന് എയ്‌റോഷോയിൽ എത്തിയവർക്ക് ആദ്യ ദിനം തന്നെ വ്യക്തമായിരിക്കും. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ഒരു മലയാളി ആണ് എന്നതാണ് ഏറെ ശ്രദ്ധേയം

വ്യോമതാവളത്തിന്റെ ഭരണവിഭാഗം മേധാവിയ്ക്കാണ് എയ്‌റോ ഷോയുടെ നടത്തിന്റെ മുഴുവൻ ചുമതലയും ഉണ്ടാകുക. ആസൂത്രണം മുതൽ ഈ ചുമതല അദ്ദേഹം കൃത്യമായി നിർവ്വഹിക്കണം. ഇക്കുറി ഈ ചുമതല ലഭിച്ചത് കാസർകോട് സ്വദേശിയ്ക്കാണ്. മുള്ളേരി നിവാസിയായ ഗ്രൂപ്പ് ക്യാപ്റ്റൻ എ.പി രാജേഷാണ് ഇപ്പോൾ വ്യോമതാവളത്തിന്റെ ഭരണവിഭാഗം മേധാവി.

ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഈ പരിപാടിയ്ക്കായി മാസങ്ങൾ നീണ്ട ആസൂത്രണവും അധ്വാനവും ആവശ്യമാണ്. എല്ലാം കൃത്യമായി നടപ്പിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എയ്‌റോ സ്‌പേസ് കമ്പനികളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുക, പ്രതിരോധ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിക്കുക, വ്യോമമേഖലയിൽ താത്പര്യമുള്ളവരെ ഷോയിൽ എത്തിക്കുക എന്നിവ ഷോ തുടങ്ങുന്നതിന് മുൻപുള്ള കാര്യങ്ങളാണ്. ഇത് അദ്ദേഹം യാതൊരു തെറ്റോ കുറ്റമോ ഇല്ലാതെ നടപ്പിലാക്കി. സുരക്ഷ, ആളുകളുടെ നിയന്ത്രണം, ഗതാഗത നിയന്ത്രണം എന്നിവയെല്ലാം പരാതിയ്ക്ക് ഇടനൽകാതെ കൃത്യമായി അദ്ദേഹം നടപ്പിലാക്കി. രാജേഷിന് പുറമേ വിവിധ വകുപ്പുകളെ നിയന്ത്രിക്കാൻ മുൻപിൽ ഉണ്ടായിരുന്നതും മലയാളികൾ ആയിരുന്നു.

എയ്‌റോഷോയുടെ സുഗമമായ നടത്തിപ്പിൽ വലിയ പങ്കുവഹിച്ച വിഭാഗം ആയിരുന്നു എയർ ട്രാഫിക് കൺട്രോൾ യൂണിറ്റ്. അഭ്യാസ പ്രകടനത്തിന് ഇറങ്ങുന്ന വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് ഇവരാണ്. വിംഗ് കമാൻഡർ ഉണ്ണിത്താൻ ആയിരുന്നു ഇക്കുറി എടിസിയെ നിയന്ത്രിച്ചത്. സീനിയർ എയർ ട്രാഫിക് കൺട്രോളർ വിംഗ് കമാൻഡർ സുനിൽ നൈനാൻ, വിംഗ് കമാൻഡർ എം.സ്. മാത്യൂ, സ്വാഡ്രൺ ലീഡർ രാജേഷ്,എം.ടി. മനോജ് എന്നീ മലയാളികളും സംഘത്തിൽ ഉണ്ടായിരുന്നു.

മുള്ളേരി സ്വദേശി വിജയകുമാർ നായരുടെയും ശാന്തയുടെയും മകനാണ് രാജേഷ്. കാസർകോട് ഗവൺമെന്റ് കോളേജിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ രാജേഷ് 1996 ൽ ആയിരുന്നു വ്യോമസേനയിൽ ചേരുന്നത്. അന്ന് അദ്ദേഹം തിരുവനന്തപുരം മാർ ഇവാനിയോസ് കേളേജിൽ പി.ജി പഠിക്കുകയായിരുന്നു. എയർ ട്രാഫിക് കൺട്രോൾ സ്‌പെഷ്യലൈസേഷനോടെയാണ് ഭരണവിഭാഗത്തിൽ അദ്ദേഹം എത്തിപ്പെട്ടത്.

Tags: aero india 2025benglurmalayali
Share1
Tweet
Send
Share

Latest stories from this section

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

Latest News

യുഎഇയിൽ യുവജനമന്ത്രിയായാലോ?; താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഭീകരാക്രമണം; 12 മരണം, 309 പേർക്ക് പരിക്ക്; ഇന്ത്യയിലേതുൾപ്പെടെ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

ഹൂ കെയേർസ്…: രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിന് നേരെ കടുത്ത വേട്ടയാടൽ; പോലീസെടുത്ത ചിത്രങ്ങൾ യൂത്ത് കോൺഗ്രസ് കൈകളിൽ, പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ.

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

പി.എസ്.സിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച്, ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഹൂതികൾക്കെതിരെ യു.എസ് തിരിച്ചടിക്ക്? സൈനികനടപടിയിൽ പങ്കാളിയാകുന്നത് പരിഗണനയിലെന്ന് ട്രംപ്

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies