മലപ്പുറം: മലപ്പുറത്തെ ആറ് പഞ്ചായത്തുകളില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും സഖ്യമില്ലാതെ മത്സരിക്കും. കരുവാരക്കുണ്ട്, കാളികാവ്, എടപ്പറ്റ, ചോക്കാട്, പോരൂര്‍, മാറാക്കര, പഞ്ചായത്തുകളില്‍ ലീഗും കോണ്‍ഗ്രസും നേര്‍ക്കു നേര് മത്സരിക്കും.
അതേ സമയം സി.പി.എമ്മുമായി ഒരു തരത്തിലുള്ള സഖ്യത്തിലും ഏര്‍പ്പെടരുതെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉഭയകക്ഷി ചര്‍ച്ചകളില്‍ സമവായം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് തീരുമാനം. പ്രാദേശിക നേതാക്കള്‍ നിലപാടില്‍ ഉറച്ച് നിന്നതോടെ സമവായത്തിമുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.
തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ബാക്കി പഞ്ചായത്തുകളില്‍ ഇന്ന് രാത്രിയോടെ അന്തിമ തീരുമാനം ഉണ്ടാകാനും ധാരണയായി. തീരുമാനം ഉണ്ടായില്ലെങ്കില്‍ ബാക്കി പഞ്ചായത്തുകള്‍ക്കും ഒറ്റയ്ക്ക് മത്സരിക്കാന്‍ അനുവാദം നല്‍കും.
Discussion about this post