ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ മക്കളായ പുർവശിയും വിതിദയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിൽ. 1034 കോടിയുടെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടാണിത്. ഇവരുടെ ബിസിനസ് പങ്കാളിയായ സുജിത് പട്കറുടെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.
പട്കറുമായി അടുത്ത ബന്ധമുള്ള പർവീൺ റാവത്ത് എന്നയാളെ ഇ.ഡി അറസ്റ്റ് ചെയ്തതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഗുരു ആശിഷ് കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മുൻ ഡയറക്ടറാണ് പർവീൺ റാവത്ത്. ഇവരെ ഇ.ഡി മുംബൈയിൽ ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം.
കഴിഞ്ഞ 16 വർഷമായി മാഗ്പി ഡിഎപ്എസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന വൈൻ കമ്പനിയിൽ സുജിത് പട്കറും സഞ്ജയ് റാവത്തിന്റെ മക്കളായ പുർവശിയും വിതിദയും ബിസിനസ് പങ്കാളികളായിരുന്നു. പട്കറുടെ ഭാര്യയും സഞ്ജയ് റാവത്തിന്റെ ഭാര്യയും ഒന്നിച്ച് അലിബാഗിൽ ഭൂമി വാങ്ങിക്കുകയും ചെയ്തിരുന്നതായി ഇ.ഡി പറയുന്നു.
Discussion about this post