ഡല്‍ഹി: ദ കശ്മീര്‍ ഫയല്‍സ് സിനിമക്ക് പിന്തുണ പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായും. കോണ്‍ഗ്രസ് ഭരണകാലത്ത് കശ്മീരില്‍ തീവ്രവാദവും വിഘടനവാദവും എത്രത്തോളം ശക്തമായിരുന്നുവെന്ന് മനസിലാക്കാന്‍ ദ കശ്മീര്‍ ഫയല്‍സ് കാണണന്നെ് അദ്ദേഹം അഭ്യര്‍ഥിച്ചു. അഹമ്മദാബാദില്‍ നടന്ന പരിപാടിയിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
രണ്ടാം തവണ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ആര്‍ട്ടിക്കള്‍ 370 റദ്ദാക്കി. നരേന്ദ്ര മോദി ഇത് ചെയ്തപ്പോഴാണ് ഇച്ഛാശക്തിയുള്ള ഭരണാധികാരിയുണ്ടെങ്കില്‍ ഒന്നും അസാധ്യമല്ലെന്ന് ജനങ്ങള്‍ക്ക് മനസിലായത്.
നേരത്തെ കശ്മീര്‍ ഫയല്‍സിന് ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ നികുതിയിളവ് നല്‍കിയിരുന്നു.
Discussion about this post