മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റ് :
പ്രയാർ ഗോപാലകൃഷ്ണൻ ആചാരസംരക്ഷകനായി ക്ഷേത്ര വിശ്വാസികൾക്കൊപ്പം അചഞ്ചലവും ധീരോദാത്തവുമായ നിലപാട് സ്വീകരിച്ചു . അതോടൊപ്പം വെട്ടിത്തുറന്ന് ചില അപ്രിയസത്യങ്ങൾ വിളിച്ചുപറഞ്ഞതിന്റെ പേരിൽ വിമർശനങ്ങൾക്ക് ഇരയായി .
എങ്കിലും ആചാരവിശ്വാസത്തിന്റെ സംരക്ഷകനായി ഉറക്കെ ശരണഘോഷം മുഴക്കി . സർക്കാരിന്റെയും സിപിഎം ന്റെയും കടുത്ത എതിർപ്പ് വകവെക്കാതെ ഇച്ഛശക്തിയോടെ ശബരിമലക്ക് വേണ്ടി പോരാടി . സ്വന്തം പാർട്ടിയിൽനിന്നും ശക്തമായ എതിർപ്പ് ഉണ്ടായിട്ടും ആചാരവിശ്വാസപക്ഷത്തുനിന്നും വ്യതിചലിച്ചില്ല . പിണറായി രൂക്ഷമായി വിമര്‍ശിച്ചപ്പോഴും പതറിയില്ല . രാമലക്ഷ്മണന്മാർ പമ്പയിൽ ജടായുവിനു വേണ്ടി നടത്തിയ തർപ്പണത്തെ അനുസ്മരിച്ചു പാമ്പാതർപ്പണം പുനരാവിഷ്കരിച്ചു .
ആചാരങ്ങളുടെ ആ കാവൽക്കാരൻ ഓർമയായി . ആദരാഞ്ജലികൾ !
Discussion about this post