തിരുവനന്തപുരം: ആഘോഷിക്കാന്‍ ഒരു കാരണം തിരയുന്ന മലയാളികള്‍ നാലുവര്‍ഷം കൂടുമ്പോള്‍ എത്തുന്ന ലോകകപ്പ് ഫുട്ബോളിന് ഫൈനല്‍ ശരിക്കുമങ്ങ് ‘ആഘോഷിച്ചു’. ഫിഫ ലോകകപ്പിന്റെ ഫൈനല്‍ ദിനമായ ഞായറാഴ്ച കേരളത്തില്‍ വിറ്റത് 49.40 കോടി രൂപയുടെ മദ്യം. ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ മാത്രം വിറ്റ മദ്യത്തിന്റെ കണക്കാണിത്.
സാധാരണയായി ഓണം, ക്രിസ്തുമസ് പോലുള്ള ആഘോഷദിവസങ്ങളിലാണ് കേരളത്തില്‍ ബെവ്കോ വഴി അമ്പത് കോടിക്ക് മുകളില്‍ മദ്യവില്‍പ്പന നടക്കാറുള്ളത്. എന്നാല്‍ അതിനോട് അടുത്ത് നില്ക്കുന്ന മദ്യവില്‍പ്പനയാണ് ഫുട്ബോള്‍ ഫൈനല്‍ ദിനത്തിലും നടന്നത്.
പൊതുവേ അവധിദിനമായ ഞായറാഴ്ച 30-35 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് സംസ്ഥാനത്ത് ഉണ്ടാകാറുള്ളത്. എന്നാല്‍ ഫുട്ബോള്‍ ആവേശവും കൂടി ചേര്‍ന്നതോടെ കഴിഞ്ഞ ഞായറാഴ്ച 20 കോടി രൂപയുടെ അധിക മദ്യം മലയാളികള്‍ വാങ്ങി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത് തിരൂര്‍ ബെവ്കോ ഔട്ട്ലെറ്റിലാണ്. 45 ലക്ഷം രൂപയുടെ മദ്യമാണ് ഞായറാഴ്ച മാത്രം അവിടെ വിറ്റത്. രണ്ടാമത് വയനാട്ടിലെ വൈത്തിരി ഔട്ട്ലെറ്റിലും (43 ലക്ഷം രൂപ) മൂന്നാമത് തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലെറ്റിലും(36 ലക്ഷം രൂപ) ഏറ്റവുമധികം മദ്യം വിറ്റു.
Discussion about this post