കോഴിക്കോട്: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ചിത്രങ്ങള്‍ പോസ്റ്ററുകളില്‍ പരാമവധി ഉള്‍പ്പെടുത്തണമെന്നു കീഴ്ഘടകങ്ങള്‍ക്കു സി.പി.എം നേതൃത്വത്തിന്റെ നിര്‍ദേശം. പാര്‍ട്ടിയിലെ മറ്റു നേതാക്കളുടെ ചിത്രങ്ങളെക്കാള്‍ വി.എസിന്റെ ചിത്രങ്ങള്‍ പ്രചാരണത്തിനുപയോഗിക്കാനുള്ള നിര്‍ദേശം വന്നതോടെ സംസ്ഥാനത്ത് വിഎസ് അഭിവാദ്യം ചെയ്യുന്ന ബഹുവര്‍ണ പോസ്റ്ററുകള്‍ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ക്കൊപ്പം നിരന്നു കഴിഞ്ഞു.
വി.എസിനൊപ്പം നിന്നു പാര്‍ട്ടിക്ക് അനഭിമതരായി ഭാരവാഹിത്വം നഷ്ടപ്പെട്ട നേതാക്കളില്‍ പലരും തദ്ദേശഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്നില്ല. ഇവര്‍ പക്ഷേ ഇപ്പോള്‍ വിഎസിന്റെ നേരിട്ടുള്ള നിര്‍ദേശത്തെ തുടര്‍ന്ന് പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ വി.എസിനെ പരമാവധി എത്തിക്കാനും ശ്രമം നടത്തുന്നുണ്ട്.
എന്നാല്‍, തെരഞ്ഞെടുപ്പിന് അധികം ദിവസമില്ലാത്തതിനാല്‍ വി.എസിന്റെ പ്രസംഗം റിക്കോര്‍ഡ് ചെയ്തു നാടൊട്ടുക്കും എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പ്രത്യേകിച്ച് ഈഴവ സ്വാധീന മേഖലകളിലായിരിക്കും വി.എസിന്റെ പ്രസംഗം റിക്കോര്‍ഡ് ചെയ്തതു നിര്‍ബന്ധമായും കേള്‍പ്പിക്കുക.
Discussion about this post