ന്യൂഡൽഹി: മൈനസ് പത്ത് ഡിഗ്രി താപനിലയിൽ, അതിരാവിലെ 3.00 മണിക്ക് കേദാർനാഥിലെ കൊടും മഞ്ഞിൽ ധ്യാനനിമഗ്നരായിരിക്കുന്ന യോഗിവര്യന്മാരുടെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. കൈലാസേശ്വരൻ മഹാദേവന്റെ ഭക്തസന്യാസിമാരാണ് സോഷ്യൽ മീഡിയയുടെ ആദരവിന് പാത്രമായിരിക്കുന്നത്.
തങ്ങൾക്ക് ചുറ്റും വന്നു നിറയുന്ന മഞ്ഞിന്റെ തണുപ്പ് അറിയാതെ, മേൽക്കുപ്പായം പോലുമില്ലാതെയാണ് സന്യാസിമാരുടെ ധ്യാനം. ഇതാണ് മഹാദേവന്റെ പരമഭക്തന്മാരുടെ ശക്തിയെന്ന് ട്വിറ്ററിൽ ചിലർ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു. സമുദ്രനിരപ്പിൽ നിന്നും പതിനാലായിരം അടി ഉയരെ, മണിക്കൂറിൽ എട്ട് കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുന്ന ഹിമക്കാറ്റിനെ വകവെക്കാതെയാണ് ശിവഭക്തരുടെ ധ്യാനം.
https://twitter.com/SunitaRashtra/status/1608780977442271233?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1608780977442271233%7Ctwgr%5Ef44a2dfc1811641b7f86d55685b4e229ea3e58b3%7Ctwcon%5Es1_&ref_url=https%3A%2F%2Fzeenews.india.com%2Findia%2F2-yogis-meditate-bare-chested-in-kedarnath-amid-heavy-snowfall-twitter-is-stunned-watch-video-2559582.html
ഇങ്ങ് കേരളത്തിൽ പോലും സന്ധ്യ കഴിഞ്ഞാൽ തണുപ്പ് അസഹ്യമാകുന്ന ജനുവരി മാസത്തിലാണ് ബാഹ്യപ്രതിസന്ധികളെ ഒട്ടും കൂസാതെയുള്ള യോഗിവര്യന്മാരുടെ ധ്യാനം. ഇതിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
Discussion about this post