ന്യൂഡൽഹി: പദ്മ പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് വേണ്ടി സമ്പന്നവും വൈവിധ്യപൂർവവുമായ സംഭാവനകൾ നൽകിയവർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. രാജ്യത്തിന്റെ വളർച്ചയ്ക്ക് അവർ നൽകിയ സംഭാവനകളെയും ആദരിക്കുന്നു. എല്ലാ പദ്മ പുരസ്കാര ജേതാക്കളെയും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Congratulations to those who have been conferred the Padma Awards. India cherishes their rich and varied contributions to the nation and their efforts to enhance our growth trajectory. #PeoplesPadma https://t.co/M6p4FWGhFU
— Narendra Modi (@narendramodi) January 25, 2023
നാല് മലയാളികൾ ഉൾപ്പെടെ 106 പേർക്കാണ് റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചരിത്രകാരൻ ഡോ. സി. ഐ. ഐസക്, ഗാന്ധിയൻ വി.പി. അപ്പുക്കുട്ടൻ പൊതുവാൾ, കളരി ആശാൻ എസ് ആർ ഡി. പ്രസാദ്, നെൽവിത്ത് കർഷകൻ ചെറുവയൽ രാമൻ എന്നിവർക്കാണ് കേരളത്തിൽ നിന്നും പദ്മശ്രീ ലഭിച്ചത്.
അന്തരിച്ച് സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ്, ഒ ആർ എസ് കണ്ടുപിടിച്ച അന്തരിച്ച ഡോക്ടർ ദിലീപ് മഹലാനോബിസ് എന്നിവർക്ക് പദ്മ വിഭൂഷൺ പ്രഖ്യാപിച്ചു. 6 പേർക്ക് പദ്മ വിഭൂഷണും 9 പേർക്ക് പദ്മഭൂഷണും 91 പേർക്ക് പദ്മശ്രീയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുരസ്കാര ജേതാക്കളിൽ 11 പേർ സ്ത്രീകളാണ്. 2 വിദേശികൾക്കും 7 പേർക്ക് മരണാനന്തര ബഹുമതിയായുമാണ് അവാർഡുകൾ നൽകുക.
Discussion about this post