ഇസ്ലാംബൂൾ: രാജ്യത്തെ നടുക്കിയ ഒരു ഭീകരാക്രമണത്തിന് സാക്ഷിയായിരിക്കുകയാണ് പാകിസ്താൻ ഭരണകൂടം. കറാച്ചിയിലെ പോലീസ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണം, പാകിസ്താന്റെ സുരക്ഷാ വീഴ്ചകളിലേക്കും ക്രമസമാധാനമില്ലായ്മയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.
ഇപ്പോഴിതാ കറാച്ചി ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേത്തി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. പാകിസ്താൻ സൂപ്പർ ലീഗ് അത്തരം ഭീകരാക്രമണങ്ങളിൽ നിന്ന് സുരക്ഷിതമാണെന്ന് പിസിബി ചെയർമാൻ പറഞ്ഞു
വിവിധ ”ഡീലുകൾ” തകർന്നതിനാൽ രാജ്യത്തെ സുരക്ഷാ സ്ഥാപനങ്ങൾ മാത്രമേ പാക് താലബാൻ ലക്ഷ്യമിടുന്നുള്ളൂ. അത് കൊണ്ട് തന്നെ പാകിസ്താൻ സൂപ്പർ ലീഗിന് ഭീഷണിയില്ലെന്നായിരുന്നു സജാം സേത്തിയുടെ പരാമർശം. ട്വിറ്ററിലൂടെയായിരുന്നു പരാമർശം. ഇതിന് പിന്നാലെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയ ഭീകരാക്രമണങ്ങളെ നിസാരവത്ക്കരിക്കുകയാണ് നജാം സേത്തിയെന്നാണ് ജനങ്ങളുടെ ആരോപണം. വിമർശനം കടുത്തതോടെ നജാം സേത്തി ട്വീറ്റ് നീക്കം ചെയ്തു.
Discussion about this post