മുംബൈ: ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ രൂക്ഷ വിമർശനവുമായി ‘ദ് കശ്മീർ ഫയൽസ്‘ സംവിധായകൻ വിവേക് അഗ്നിഹോത്രി. ഫാക്ട് ചെക്കിംഗ് എന്ന പേരിൽ മുഹമ്മദ് സുബൈർ നടത്തുന്ന പ്രചാരണങ്ങൾ ശുദ്ധ വിവരക്കേടും അസംബന്ധവുമാണെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. ദ് കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് ഫാൽക്കെ പുരസ്കാരം കിട്ടിയതുമായി ബന്ധപ്പെട്ട വാർത്തയോടുള്ള മുഹമ്മദ് സുബൈറിന്റെ അസഹിഷ്ണുത നിറഞ്ഞ പ്രതികരണത്തിന് മറുപടി നൽകുകയായിരുന്നു വിവേക് അഗ്നിഹോത്രി.
കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുമായി ബന്ധപ്പെട്ട് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ് കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് കഴിഞ്ഞ ദിവസം ഇന്ത്യൻ സിനിമയുടെ പിതാവ് ദാദാസാഹെബ് ഫാൽക്കെയുടെ പേരിലുള്ള, ‘ഫാൽക്കെ പുരസ്കാരം‘ ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്ത ചിത്രം സഹിതം അദ്ദേഹം സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്ക് വെക്കുകയും ചെയ്തിരുന്നു. എന്നാൽ വിവേക് അഗ്നിഹോത്രിക്ക് പുരസ്കാരം ലഭിച്ചില്ലെന്നും, അദ്ദേഹത്തിന്റെ അവകാശവാദം കളവാണെന്നുമായിരുന്നു മുഹമ്മദ് സുബൈറിന്റെ പ്രചാരണം.
ഇതിനെതിരെയാണ് ഇന്ന് വിവേക് അഗ്നിഹോത്രി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. മുഹമ്മദ് സുബൈർ ഉൾപ്പെടുന്ന ജിഹാദി മാഫിയയുടെ തനിനിറം വെളിപ്പെടുത്തിയ ചിത്രമാണ് തന്റെ കശ്മീർ ഫയൽസെന്നും, അതിൽ സുബൈറിന് വേദന തോന്നുന്നത് സ്വാഭാവികമാണെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു. ട്രോഫിയിൽ എഴുതിയിരിക്കുന്നത് വായിച്ച് നോക്കാനുള്ള വിവരവും വിദ്യാഭ്യാസവും മദ്രസ പണ്ഡിതനായ മുഹമ്മദ് സുബൈറിന് ഇല്ലാതെ പോയത് ഒരു കുറ്റമല്ല എന്നായിരുന്നു വിവേക് അഗ്നിഹോത്രിയുടെ പരിഹാസം. വ്യാജവാർത്തകൾ പ്രചരിപ്പിക്കലാണ് മുഹമ്മദ് സുബൈറിന്റെ ഉപജീവന മാർഗമെന്നും തനിക്ക് അതിൽ ഒരു എതിർപ്പുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭ്രാന്തന്മാരും മനോരോഗികളുമായ ഒരു പറ്റം രാജ്യദ്രോഹികൾ എടുത്ത് ഉപയോഗിക്കുന്ന പുതിയ സൂത്രവിദ്യയായി ഫാക്ട് ചെക്കിംഗ് മാറിയിരിക്കുകയാണ് എന്നും വിവേക് അഗ്നിഹോത്രി ചൂണ്ടിക്കാട്ടുന്നു.
Hey Fake Checker,
1. I am sorry but you will have to live with the fact that #TheKashmirFiles has indeed exposed your jihadi mafia. Pl learn to deal with it.
I don’t blame madarasa scholar like you for you can’t even read what’s written on trophy.
All the best with fake news. https://t.co/3MIIGIrNJg
— Vivek Ranjan Agnihotri (@vivekagnihotri) February 22, 2023
Discussion about this post