ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തിലെ പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് 8.15 ശതമാനമായി ഉയർത്തി ഇ പി എഫ് ഒ. രാജ്യത്തെ 5 കോടി വരിക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ 8.1 ശതമാനത്തിൽ നിന്നാണ് പലിശ നിരക്ക് 8.15 ശതമാനമായി ഉയർത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച നടന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ സുപ്രധാന യോഗത്തിലാണ് 2022-23ലെ പലിശ നിരക്ക് 8.15 ശതമാനമായി ഉയർത്താൻ തീരുമാനമായത്. ഇതുമായി ബന്ധപ്പെട്ട ശുപാർശ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനാണ് ഇ പി എഫ് ഒ സമർപ്പിക്കുക. ഇതിന് ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ വരിക്കാർക്ക് ഇതിന്റെ ഗുണം ലഭ്യമാകും.
Discussion about this post